സര്‍ക്കാരിനോടുള്ള പ്രതിഷേധം, കെ.എം.എസ്.സി.എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു
പാവങ്ങളുടെ ഡോക്ടര്‍ ഷാനവാസ് പി സിയെ മരണത്തിലേക്ക് വഴിതിരിച്ചുവിട്ടതില്‍ സര്‍ക്കാരിനും മരുന്ന് മാഫിയക്കും പങ്കുണ്ടെന്ന് സോഷ്യല്‍ മീഡിയ വിശ്വസിക്കുന്നു. ഇതിന് തെളിവാണ് ഹാക്ക്ഡ് ഫോര്‍ ജസ്റ്റീസ് എന്ന പേരില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍) ഔദ്യോഗിക വെബ്സൈറ്റ് ഇന്നലെ രണ്ടുമണിക്കൂറിലേറെ സമയം ഹാക്ക് ചെയ്യപ്പെട്ടത്.
ആദിവാസികള്‍ക്കായി നിലകൊണ്ട ഡോക്ടര്‍ ഷാനവാസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത് മരുന്ന് മാഫിയയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മരുന്ന് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഷാനവാസിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി പീഡിപ്പിച്ചു. കേസുമായി മുന്നോട്ടു പോകുമ്പോള്‍ മാനസികമായും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് ഡോക്ടര്‍ അപ്രതീക്ഷിതമായി മരണത്തിന്റെ പിടിയിലാകുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണവും മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍) ഔദ്യോഗിക വെബ്സൈറ്റ് ഇന്നലെ ഉച്ചക്കാണ് രണ്ടുമണിക്കൂറിലേറെ സമയം ഹാക്ക് ചെയ്യപ്പെട്ടത്. \'ഹാക്ക്ഡ് ബൈ എച്ച് ഫോര്‍ ജെ\' എന്നാണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതോടൊപ്പം തന്നെ, ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞ ഡോ. ഷാനവാസിന്റെ ചിത്രം ഹാക്കര്‍മാര്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ മരുന്നു മാഫിയയ്ക്ക് എതിരായ പോരാട്ടം തുടരുമെന്ന് ഹാക്കര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പും നല്കി. ഡോ. ഷാനവാസ് ആദിവാസി കോളനിയില്‍ ആദിവാസി വയോധികനോടൊപ്പം നില്ക്കുന്ന ചിത്രമാണ് ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. \'ഹാക്ക്ഡ് ഫോര്‍ ജസ്റ്റീസ്\' എന്ന സൂചന ഹാക്കര്‍മാര്‍ നല്‍കിയത് ഡോ. ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.
എന്നാല്‍ തങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിവില്ലെന്ന വിവരമാണ് കെ.എം.എസ്.സി.എല്‍ ഉന്നതോദ്യോഗസ്ഥര്‍ നല്‍കിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സൈറ്റിന്റെ സ്തംഭനാവസ്ഥ മാറിയത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നും മറ്റ് അനുബന്ധ വസ്തുക്കളും വിതരണം ചെയ്യുന്നത് സൈറ്റ് മുഖേനെയാണ്.
കെ.എം.എസ്.സി.എല്‍. സൈറ്റില്‍ ഹാക്കര്‍മാര്‍ കയറിയത് ഡോ. ഷാനവാസിനെതിരേ ആരോഗ്യവകുപ്പ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് തന്നെയാണെന്ന സൂചനയുണ്ട്. എന്നാല്‍ സൈറ്റിലെ വിവരങ്ങള്‍ മോഷ്ടിച്ചതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha