അങ്ങനെ രണ്ടാമനായി, രമേഷ് ചെന്നിത്തല ഉപമുഖ്യമന്ത്രി, റവന്യൂവും മറ്റൊരു വകുപ്പും, ആഭ്യന്തരം ഉമ്മന്‍ ചാണ്ടിക്കു തന്നെ, ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ്
രണ്ടു വര്‍ഷത്തെ കോലാഹലങ്ങള്‍ക്കു ശേഷം കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തല അങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും യുഡിഎപ് കണ്‍വീനര്‍ പി.പി. തങ്കച്ചനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്‌ക്ക് വേണമെന്ന് ഐ ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമൊഴികെ കോണ്‍ഗ്രസിന്റെ കൈയ്യിലുള്ള ഏതുവകുപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നു. ആഭ്യന്തരവകുപ്പ് മറ്റൊരു മന്ത്രി കൈകാര്യം ചെയ്യുമ്പോള്‍ രണ്ടാമനായി എത്താനുള്ള വൈമനസ്യം ചെന്നിത്തല പ്രകടമാക്കിയിരുന്നു. അതിന് പരിഹാരം മുഖ്യമന്ത്രി തന്നെ കണ്ടു. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും. തിരുവഞ്ചൂരിന് പകരം മറ്റൊരു വകുപ്പ് നല്‍കും.
രാവിലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അഞ്ചുമിനിട്ടോളം സംസാരിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ രാത്രി നടന്ന കൂടികാഴ്‌ചയിലാണ് പുതിയ ഫോര്‍മുല ഉണ്ടായത്. ചെന്നിത്തലയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂവും നല്‍കും. കൂടാതെ സുപ്രധാനമായ മറ്റൊരു വകുപ്പു കൂടി നല്‍കും. . ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. അതോടെയാണ് ചെന്നിത്തല വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായത്. നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാനും ധാരണയായിട്ടുണ്ട്
https://www.facebook.com/Malayalivartha