പുലിഭീതിയില്‍ വിറങ്ങലിച്ച് ഒരു നാട്: എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍
നാട്ടുകാര്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിച്ച്. പരുന്തുംപാറയില്‍ പുലിയെയും കുട്ടികളെയും കണ്ടതായി വാര്‍ത്ത.
പരുന്തുംപാറയ്ക്കു സമീപം കല്ലാറ്റിലാണ് പുലിയെയും പുലിക്കുട്ടികളെയും കണ്ടതായി നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച വൈകിട്ടും ഇന്നലെ രാവിലെയുമായി മേഖലയില്‍ പുലിയെ കണ്ടതായാണ് വാര്‍ത്ത. വനം വകുപ്പ് അധികൃതര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പശുവിനെ കൊന്നുതിന്നാന്‍ എത്തിയ പുലിയുടെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനുശേഷം മേഖലയില്‍ വാച്ചര്‍മാരെ നിയോഗിച്ചെങ്കിലും പുലിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണു മേഖലയില്‍ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം പരക്കുന്നത്. തോട്ടില്‍നിന്നു വെള്ളം കുടിക്കാനെത്തിയ പുലിയെയും മൂന്നു പുലിക്കുട്ടിയെയുമാണത്രേ കണ്ടത്. ഇതോടെ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചതായി വനപാലകര്‍ അറിയിച്ചു. പുലിയെ പിടികൂടാന്‍ കാര്യക്ഷമമായ നടപടിയില്ലെന്ന് ആരോപിച്ചു നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്കി.
ഉള്‍പ്രദേശങ്ങളിലുള്ളവര്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ മടിക്കുകയാണ്. പുലിയെ കണ്ട മേഖലയ്ക്കു തൊട്ടടുത്തുള്ള കോളജ് താല്‍ക്കാലികമായി അടച്ചു. മേഖലയിലെ സ്കൂളിലെയും കോളജിലെയും ഹാജര്‍ നിലയിലും കുറവുണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയിരുന്ന പരുന്തുംപാറയും വിജനമാകുകയാണ്. സന്ധ്യയായാല്‍ വീടുകളില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങാനും മടിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha