സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിലെ ചുമരില്‍ തല ഇടിച്ചു പൊട്ടിച്ചു
സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിലെ ചുമരില്‍ തല ഇടിച്ചു പൊട്ടിച്ചു. മാറനല്ലൂര്‍ കണ്ടല പാണവിളാകത്ത് എസ്. സതികുമാറാ(23)ണ് സ്റ്റേഷനകത്ത് ഭീതി പരത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. അയല്‍വാസിയായ ഇന്ദിരയെ വീട്ടില്‍ കയറി അസഭ്യം വിളിച്ച് വസ്ത്രം വലിച്ചുകീറിയ കേസില്‍ സതികുമാറിനെ മാറനല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു വന്നു. തുടര്‍ന്ന് കോടതിയില്‍ കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടെയാണ് ഇയാള്‍ അക്രമാസക്തമായത്. ചുവരില്‍ തലയിടിച്ച് മുറിവുണ്ടാക്കിയ ഇയാളെ മലയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha