തീഗോളം കാലാവസ്ഥാപ്രതിഭാസമല്ലെന്ന് അധികൃതര്‍
ആകാശത്തു തീഗോളം കണ്ടത് കാലാവസ്ഥാ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒരേ സമയത്ത് ഒരു പോലെ കണ്ടതു കൊണ്ട് കാലാവസ്ഥാവ്യതിയാനമായി കണക്കാക്കാനാകില്ല. ഉല്‍ക്കയോ റോക്കറ്റിന്റെ അവശിഷ്ടമോ ആകാനാണ് സാധ്യത. വളരെ ഉയരത്തിലാണ് ഇതു ദൃശ്യമായതെന്നാണ് മനസിലാകുന്നത്. താഴ്ന്നായിരുന്നുവെങ്കില് ഇതു എന്താണെന്ന് വ്യക്തമാകുമായിരുന്നു. ഒരുപാട് സ്ഥലത്ത് ഇതു ദൃശ്യമായതിനാല്‍ എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആകാശത്തു തീഗോളം കണ്ടെത്തിയത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുളള ജില്ലകളില്‍ തീഗോളം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. തീഗോളത്തോടൊപ്പം ചെറിയ ഇടമുഴക്കവും അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0471-233 1639 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ ജാഗ്രത സമിതി അറിയിച്ചു. അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് പറയുമ്പോഴും വ്യക്തമായി ഒരു മറുപടി പറയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha