കൊച്ചി മെട്രോ : 2016 ജൂണിന് മുന്‍പ് പൂര്‍ത്തിയാകില്ലെന്ന് ഡിഎംആര്‍സി
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് അവതരിപ്പിച്ച പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ കേന്ദ്ര നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി മെട്രോ നിര്‍മാണം വൈകുമെന്ന് വ്യക്തമാക്കി ഡിഎംആര്‍സി രംഗത്തെത്തി. മുന്‍നിശ്ചയ പ്രകാരം 2016 ജൂണിനകം മെട്രോ പൂര്‍ത്തിയാക്കാമെന്നത് വിദൂരസ്വപ്നം മാത്രമാണെന്ന് ഡിഎംആര്‍സി അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറി സമരം മൂലം രണ്ടാഴ്ചയായി മെട്രോ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നാലെയാണ് 2016 ജൂണിന് മുന്‍പ് മെട്രോ നിര്‍മാണം പൂര്‍ത്തീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിഎംആര്‍സി രംഗത്തെത്തിയത്.
അതേ സമയം, മെട്രോ നിര്‍മാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കരാറുകാര്‍ ഡിഎംആര്‍സിയെ അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം ക്വാറി സമരം തുടരുന്നതിന് പിന്നില്‍ സ്ഥാപിത താല്പര്യക്കാരാണെന്ന് ആരോപിച്ചാണ് കരാറുകാരുടെ പിന്മാറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha