ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് കെ.എം. മാണി
കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണനയുണ്ടായതായി ധനമന്ത്രി കെ.എം. മാണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റബര്‍ കാര്‍ഷികമേഖലയെയും അടിസ്ഥാന മേഖലയെയും പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റുകളെ സഹായിക്കുന്നതാണു ബജറ്റെന്നും മാണി കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha