നിസാമിനെതിരെ കാപ്പ ചുമത്തും, ഇതിനുള്ള റിപ്പോര്‍ട്ട് ആര് നിശാന്തിനി ഇന്നു കലക്ടര്‍ക്ക് കൈമാറും
മുഹമ്മദ് നിഷാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലീസ് മേധാവി ആര്. നിശാന്തിനി ഇന്നു കലക്ടര്‍ എം.എസ്. ജയയ്ക്കു കൈമാറും. ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി നിശാന്തിനി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാള്‍ കാപ്പ ചുമത്തുമെന്ന് നേരത്തെ തന്നെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
നിസാമിനെതിരെ ബെംഗളൂരിലടക്കമുള്ള കേസുകള്‍ കാണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിഷാമിനെതിരെ കാപ്പ ചുമാത്താന് പോലീസ് തീരുമാനിച്ചത്. എന്നാല്‍ നേരത്തെ കാപ്പ ചുമത്താന്‍ പറ്റിയ കേസുകള്‍ നിസാമിനെതിരെ ഇല്ലെന്ന് കാട്ടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രശ്നത്തില്‍ ഇടപെടുകയും ഡിജിപിയോട് കാപ്പചുമത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിസാം ഒതുക്കിതീര്‍ത്ത കേസുകള്‍ കൂടി ഉള്‍പ്പെടുത്തി കാപ്പ ചുമാത്താന് ജില്ലാപോലീസ് മേധാവിയോട് ഡിജിപി നിര്‍ദ്ദേശിച്ചത്.
പതിനാറോളം കേസുകള്‍ ചൂണ്ടിക്കാട്ടി സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഉപയോഗിച്ച് നിഷാമിനെ തടവിലിടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. ഇതില്‍ പലതും നിഷാം ഒതുക്കിത്തീര്‍ത്ത കേസുകളാണ്. എന്നാല്‍ സ്വാധീനം ഉപയോഗിച്ചു കേസ് ഒതുക്കിത്തീര്‍ത്തെങ്കിലും കുറ്റകൃത്യം ഇല്ലാതാകുന്നില്ല എന്നതിനാലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ എസ്ഐയെ കാറിലിട്ടു പൂട്ടിയ സംഭവം കാപ്പാ ചുമത്താനുള്ള റിപ്പോര്ട്ടിലുണ്ടാവില്ല. ഇതു കാപ്പാ ചുമത്തുന്നതിനു തക്ക കുറ്റമായി മാറില്ലെന്നു കണ്ടാണ് ഒഴിവാക്കുന്നത്.
എന്നാല്‍ എന്‍ജിനീയറിങ് കോളജ് ഉടമയെ ഗുണ്ടകളുമായെത്തി വീട്ടില്‍ കയറി ആക്രമിച്ചതും പ്രോസിക്യൂഷന് എതിര്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പിന്‍വലിച്ച മൂന്നു കേസുകളും റിപ്പോര്‍ട്ടിലുണ്ടാവും. കേസുകളുടെ സ്വഭാവം വിലയിരുത്തി ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടറാണ് കാപ്പാ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. കാപ്പാ ചുമത്താന്‍ കലക്ടര്‍ തീരുമാനിച്ചാല്‍ ആറു മാസം വരെ നിഷാമിനെ ജയിലില്‍ അടയ്ക്കാം. ഇതിനിടയില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കഴിയില്ല. പതിനഞ്ചോടെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha