ലുലുമാള്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് റീസര്‍വേ നടത്താന്‍ തീരുമാനം
കയ്യേറ്റമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലുലുമാള്‍ സ്ഥിതിചെയ്യുന്ന ഇടപ്പള്ളിയിലെ ഭൂമി റീസര്‍വേ നടത്താന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പാണ് ജില്ലാ ഭരണകൂടത്തിന് റീസര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണയന്നൂര്‍ തഹസീല്‍ദാറാണ് റീ സര്‍വേ നടത്തുക. ലുലു മാളിന്റെ നിര്‍മാണം ഭൂമി കൈയേറിയാണെന്ന ആരോപണം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരിക്കെയാണ് റീസര്വേയ്ക്കുള്ള നിര്‍ദേശം വന്നിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ഭാഗമായ ഇടപ്പള്ളി കനാല്‍ ലുലുമാള്‍ കയ്യേറിയെന്ന് കാണിച്ച് അന്ന് കെ.എം.ആര്.എല്‍ ചീഫ് റവന്യൂ ഓഫീസര്‍ ആയിരുന്ന വിജയ് കുമാര്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭക്കും കത്ത് അയച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷനും നഗരസഭയും ഇത് തള്ളുകയായിരുന്നു. തുടര്‍ന്ന് ലുലുമാളിന് അനുമതി നല്‍കുകയായിരുന്നു. ദേശീയ പാതയിലേക്ക് വഴിയൊരുക്കുന്നതിനായി ലുലുമാള്‍ മെട്രോ പദ്ധതിയുടെ ഭാഗമായ ഇടപ്പള്ളി കനാലിനു മുകളിലൂടെ പാലം നിര്‍മിച്ചൂ എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha