ഗള്‍ഫിലേയ്ക്ക് മുങ്ങിയ ടി.പി കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
ടി.പി ചന്ദ്രശേഖരന് വധത്തെ തുടര്‍ന്ന് ഗള്‍ഫിലേയ്ക്ക് മുങ്ങിയ പ്രതി പിടിയില്‍. ടി.പി കേസിലെ ഇരുപത്തിനാലാം പ്രതിയും വടകര സ്വദേശിയുമായ രാഹുലാണ് പിടിയിലായത്. ടി.പിയെ കൊലപ്പെടുത്തിയവര്‍ക്ക് മൊബൈല്‍ ഫോണും ആയുധങ്ങളും സംഘടിപ്പിച്ചു നല്‍കിയെന്നതാണ് രാഹുലിനെതിരേയുള്ള കേസ്.
സംഭവത്തിനു ശേഷം ഗള്‍ഫിലേക്കു മുങ്ങിയ രാഹുല്‍ ഇന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha