നയതന്ത്ര വിദഗ്ധന്‍ നൈനാന് കോശി അന്തരിച്ചു: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
നയതന്ത്ര വിദഗ്ധന്‍ പ്രൊഫസര്‍ നൈനാന് കോശി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1999ല്‍ മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്നു. എഴുത്തുകാരന്, സാമൂഹികപ്രവര്ത്തകന് എന്നീ നിലകളിലും നൈനാന് കോശി പ്രശസ്തനാണ്. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കമ്മിഷന് ഓഫ് ദ ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫേഴ്സ് മുന്‍ഡയറക്ടര്‍ കൂടിയായിരുന്നു നൈനാന് കോശി. 1934 ഫെബ്രുവരി ഒന്നിന് തിരുവല്ലയിലാണ് ജനനം. റൊബുര് സര്‍വകാലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കേരളത്തിലെ വിവിധ കോളജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. മലയാളം; സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍ യാങ്കി കഴുകന്, ആണവഭാരതം; വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍ തുടങ്ങി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha