ഊട്ടിയില്‍ സുഖിച്ച് താമസിക്കുന്ന താരങ്ങളെ ഇറക്കി വിടുമെന്ന് നഗരസഭ
താരങ്ങള്‍ക്ക് അവധിക്കാലം ആഘോഷിക്കാന്‍ എന്നും ഒരു ഇടത്താവളമുണ്ട്. ബോളിവുഡ് താരങ്ങള്‍ക്ക് ഗോവയിലാണ് താല്പ്പര്യമെങ്കില് മലയാളം സിനിമാ താരങ്ങളുടെ പ്രേമം ഊട്ടിയോടാണ്. അതുകൊണ്ട് തന്നെ അതിസുന്ദരിയായ ഊട്ടിയില്‍ മലയാളത്തിലെ മിക്ക സിനിമാക്കാര്‍ക്കും ആഢംബര വസതികളുണ്ട്. വല്ലപ്പോഴും മാത്രമേ അവിടെ പോയി താമസിക്കാറുള്ളൂവെന്ന് മാത്രം. ഇങ്ങനെ ഊട്ടിയില്‍ മലയാളി താരങ്ങള്‍ വാങ്ങിയ അവധിക്കാല വസതി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി.
റോയല്‍ കാസില്‍ അപാര്‍ട്ട്മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നല്‍കാനുള്ളതെന്നാണ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കുന്നത്. നികുതി അടക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിന്റെ പേരില്‍ 22 അപാര്‍ട്മെന്റുകള്‍ക്കു നഗരസഭ ജപ്തി നോട്ടീസ് കൊടുത്തിട്ടുമുണ്ട്.
ഊട്ടി നഗരസഭയ്ക്കു സ്വത്തുനികുതി കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയത് തെന്നിന്ത്യയിലെ പ്രമുഖ സിനിമാതാരങ്ങളായ ജയറാമും നയന്‍താരയുമാണ്. ഊട്ടി ലവ്ഡേല്‍ റോഡില്‍ സിനിമാക്കാര് അടക്കമുള്ള പ്രമുഖരുടെ അവധിക്കാല കേന്ദ്രമായ റോയല്‍ കാസില്‍ അപ്പാര്‍ട്ട്മെന്റിലെ വീടുകളാണ് നികുതി അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയത്.
പലതവണ അറിയിപ്പു നല്‍കിയെങ്കിലും നടപടി ഇല്ലാതെ വന്നപ്പോഴാണു നോട്ടീസ് അയച്ചത്. സിനിമാക്കാര് അടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേല്‍നോട്ടത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു റോയല്‍ കാസില്‍ അപാര്‍ട്മെന്റ് സ്ഥാപിച്ചത്. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും ഇവിടെ അപാര്‍ട്മെന്റ് വാങ്ങിയിട്ടുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാന്‍ വിമുഖത കാണിക്കുകയാണെന്നും കമ്മിഷണര്‍ അറിയിച്ചു.
സിനിമാതിരക്കുകള്‍ക്കിടയില്‍ നയന്‍താരയും ജയറാമും വല്ലപ്പോഴും മാത്രമാണ് ഊട്ടിയില്‍ എത്താറ്. അവരുടെ മാനേജര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാകാം സ്വത്ത് നികുതി അടയ്ക്കാതിരിക്കുന്നതില് എന്നാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്തായാലും നഗസഭ താരങ്ങളോട് എത്രയും വേഗം നികുതി അടക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha