കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും
കേരള പോലീസ് ഇനി വേറെ ലെവലിലേക്ക് മാറുകയാണ്. വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ ഏഴു സെക്കന്‍ഡിനുള്ളില്‍ പൊലീസിനെ വിവരം അറിയിക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി പൊലീസ്. കെല്‍ട്രോണാണു സാങ്കേതിക സഹായം നല്‍കുന്നത്. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം പൊലീസ് ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വിഡിയോയും ലഭിക്കും.
വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടന്‍അറിയും. കെല്‍ട്രോണിന്റെ സഹകരണത്തോടെ സംസ്ഥാനപോലീസ് ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനമായ സെന്റര്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ്ങ് സിസ്റ്റം ഒരുക്കുന്നു. ചലനങ്ങള്‍, കുലുക്കം എന്നിവ തിരിച്ചറിയാന്‍ കഴിയുന്ന സെന്‍സറുകള്‍, നിരീക്ഷണ ക്യാമറകള്‍ ഇവ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെട്ടതാണ് സംവിധാനം.
അക്രമികളും കവര്‍ച്ചക്കാരും ഇനി ഒന്ന് ഭയക്കും, കാരണം കേരള പൊലീസ് ഹൈടെക്കാവുകയാണ്. അക്രമികളുടെ ദൃശ്യങ്ങള്‍ കേവലം ഏഴു സെക്കന്‍ഡിനുള്ളില്‍ ഇനി പൊലീസിനു ലഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്ന രശാ െ (സിഐഎംഎസ്) പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണു കേരളം.
വീടുകള്‍ കൊള്ളയടിക്കപ്പെടുകയും പൊതുമുതലും സ്വകാര്യസ്ഥാപനങ്ങളും ആക്രമിച്ച് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണു സംസ്ഥാനത്തുണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ ദൃക്സാക്ഷികളുടെയും സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെയും സഹായത്താല്‍ അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നതാണു പൊലീസിന്റെ നിലവിലെ രീതി. ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണു സിഐഎംഎസ് പ്രവര്‍ത്തനം. പദ്ധതി നടപ്പാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും.
കണ്‍ട്രോള്‍ റൂമിലുള്ള പ്രത്യേകതരം ഹാര്‍ഡ് വെയറും വീഡിയോ മാനേജ്മെന്റ് സിസ്റ്റവും സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെന്‍സറുകളും ക്യാമറകളും ഇന്റര്‍ഫേസിങ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കണക്ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ഏതുസമയവും സ്ഥാപനം പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.
സംവിധാനം സ്ഥാപിച്ച സ്ഥാപനവും കണ്‍ട്രോള്‍ റൂം തമ്മില്‍ മൂന്നു മിനുട്ടില്‍ ഒരിക്കല്‍ സിസ്റ്റം ഹെല്‍ത്ത് ചെക്ക് അപ് നടക്കും. ഇതിനാല്‍ സ്ഥാപനത്തില്‍ സ്ഥാപിച്ച ഏതെങ്കിലും ഉപകരണം പ്രവര്‍ത്തനരഹിതമായാല്‍ തല്‍ക്ഷണം ആ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയും. ഉടന്‍ തന്നെ സര്‍വീസ് എന്‍ജിനീയര്‍ സ്ഥലത്തെത്തി തകരാറ് പരിഹരിക്കുകയും വിവരം സ്ഥാപനമുടമയ്ക്ക് എസ്എംഎസ് ആയി നല്‍കുകയും ചെയ്യും.
ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ് സിഐഎംഎസ് സംവിധാനത്തിലുള്ളത്. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമായി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് തല്‍സമയം എത്തും. ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെവരെ ഉള്‍ക്കൊള്ളാന്‍ ആദ്യഘട്ടത്തില്‍ കഴിയും.
രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാസം 500 രൂപ മുതല്‍ 1000 രൂപവരെ കെല്‍ട്രോണ്‍ ഫീസായി ഈടാക്കും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ലാറ്റുകള്‍, ഓഫിസുകള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങി ഏത് സ്ഥാപനങ്ങളെയും സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേരള പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഉപകരണം പ്രവര്‍ത്തനരഹിതമായാല്‍ അപ്പോള്‍തന്നെ വിവരം കണ്‍ട്രോള്‍ റൂമില്‍ എത്തും. സര്‍വീസ് എന്‍ജിനീയര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കും. ഈ വിവരം സ്ഥാപന ഉടമയെ എസ്എംഎസ് ആയി അറിയിക്കും.
"
https://www.facebook.com/Malayalivartha