സോളാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി തള്ളി
സോളാറില്‍ വി എസിന് തിരിച്ചടി. സോളാര്‍ തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 35 കേസുകളില്‍ മുപ്പത്തിരണ്ടിലും അന്വേഷണം പൂര്‍ത്തിയായെന്നും മൂന്ന് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നുവെന്നും പൊലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത്, സൗത്ത്, ഹോസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒത്തുതീര്‍പ്പായതെന്നും പൊലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യമെങ്കില്‍ വി.എസിന് കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha