ഗോവധ നിരോധനം നിയമമാക്കിയാല്‍ അനുസരിക്കുമെന്ന് സുരേഷ് ഗോപി
മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി. ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ താന്‍ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവധ നിരോധനം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കിയാല്‍ അത് അനുസരിക്കും. ഒരു പൗരനെന്ന നിലയില്‍ അത് തന്റെ കടമയാണ്. ഞങ്ങളാരും അത് കഴിക്കാറുമില്ല, ഞങ്ങളുടെ വീട്ടിലൊട്ട് കയറ്റാറുമില്ല. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. ആറമുള വിമാനത്താവള പദ്ധതിക്ക് എതിരായ സമരം തുടരും. അത് ഒരു ജീവിത സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1995ലെ ഗോവധ നിരോധന ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം നിലവില്‍ വന്നത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. നിയമം തെറ്റിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha