നിസാമിനെ രക്ഷിക്കാന്‍ ഡിജിപി നേരിട്ട് ഇടപെട്ടു: പി.സി ജോര്‍ജ്
ചന്ദ്രബോസ് കേസിലെ പ്രതി വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം നേരിട്ട് ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. നിസാമുമായി ഡിജിപിക്ക് നേരിട്ട് ബന്ധമുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ട്. തെളിവുകള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറും. നിസാമിനെ രക്ഷിക്കാന്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടപെട്ടുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഡിജിപിയുടെ നിര്‍ബന്ധപ്രകാരമാണ് സിറ്റികമ്മീഷണറായി നിശാന്തിനിയെവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha