നിസാമിനെ ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കി. ബംഗളൂരു കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായാണു കര്‍ണാടക പോലീസ് വിയ്യൂര്‍ ജയിലില്‍ നിന്നും നിസാമിനെ അതീവരഹസ്യമായി ബംഗളൂരുവിലേക്കു കൊണ്ടുപോയത്.
ബംഗളൂരുവിലെ കബന്‍ പാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു നിസാമിനെ ഹാജരാക്കിയത്. എന്നാല്‍ തിരികെ നിസാമിനെ കേരളത്തിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനെക്കുറിച്ചു കേരള പോലീസിനു ധാരണയില്ല. ഇതു കോടതി നടപടി ക്രമത്തിനനുസൃതമായിരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha