പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം
ചരിത്രപസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പൂരം നാളും പൗര്‍ണമിയും ഒന്നിച്ച ധന്യ രാവിലെ 10.15ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മേല്‍ശാന്തി കണ്ണന്‍പോറ്റിക്ക് കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പില്‍ അത് തെളിച്ചു. അതേ ദീപം ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പിന്നീടത് ലക്ഷം ലക്ഷം അടുപ്പുകളിലേക്ക് പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ഉച്ചയ്ക്കു ശേഷം 3.15നാണ് പൊങ്കാല നിവേദിക്കുന്നത്. പൊങ്കാല അര്‍പ്പിക്കുന്നവരുടെ മുന്നിലേക്ക് ശാന്തിക്കാര്‍ തീര്‍ത്ഥവുമായി എത്തും. വിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടാകും. ലക്ഷക്കണക്കിന് പേരാണ് പൊങ്കാലയിടാനായി ആറ്റുകാലിലും പരിസരത്തും എത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയും റെയില്േവയും യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha