ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണങ്ങള്‍ കാണാനില്ല, അടിച്ചുമാറ്റിയത് പോലീസോ കള്ളനോ ?
കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ ബിന്ധ്യാസില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങളില്‍ തിരിമറി നടന്നതായി സൂചന. കോടതി തിരികെ നല്കിയ സ്വര്‍ണാഭരണങ്ങളില്‍ ചിലത് തന്റേതല്ലെന്ന് വ്യക്തമാക്കി ബിന്ധ്യാസ് കൈപ്പറ്റിയില്ല. യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കുമെന്ന് ബിന്ധ്യാസ് പറഞ്ഞു.എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കാര്‍ ബിന്ധ്യാസിന് കൈമാറി, ലാപ്ടോപ്പും മൊബൈല്‍ ഫോണും കേസിലെ സുപ്രധാന തെളിവായതിനാല്‍ കോടതി ഇത് വിട്ടുനല്കിയിട്ടില്ല. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് വീണ്ടും വിവാദത്തിലേക്ക് നീങ്ങി.
ബിന്ധ്യാസ് അറസ്റ്റിലാകുമ്പോള്‍ ധരിച്ചിരുന്ന കല്ലുവച്ച മാല, ഒരു സെറ്റ് കമ്മല്‍, ആറു മോതിരം എന്നിവയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടൊപ്പം ആള്‍ട്ടോ കാര്‍, രണ്ടു മൊബൈലുകള്‍, ലാപ്ടോപ്പ് എന്നിവയും ഉണ്ടായിരുന്നു. ഇവ തിരികെ നല്‍കണമെന്ന ബിന്ധ്യാസിന്റെ അപേക്ഷയില്‍ കോടതി അനുമതി നല്‍കിയതോടെയാണ് ആഭരണങ്ങളിലെ തിരിമറി പുറത്തു വന്നത്. ആറു മോതിരങ്ങളില്‍ രണ്ടെണ്ണം തന്റേതല്ലെന്നാണ് ബിന്ധ്യാസ് പറയുന്നത്. മൂന്നു ഗ്രാം തൂക്കമുണ്ടായിരുന്ന മോതിരങ്ങള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ തൂക്ക വ്യത്യാസവുമുണ്ട്. ഇതോടെ ഇവര്‍ രണ്ടു മോതിരം കോടതിയില്‍ തിരിച്ചു നല്കി. അന്വേഷണസംഘത്തിന്റെ കൈയ്യിലിരിക്കുമ്പോഴോ കോടതിയില്‍ വച്ചോ മോതിരത്തില്‍ തിരിമറി നടന്നതായാണ് സംശയിക്കുന്നത്.
കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ബിന്ധ്യ തോമസ്, റുക്സാന എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം പിടിയിലായത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ ജയചന്ദ്രന്, എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് വന്‍ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha