ദേശീയ ഗെയിംസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, കേസ് ഇന്നു പരിഗണിക്കും
നാഷണല്‍ ഗെയിംസിലെ അഴിമതി സംബന്ധിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി വി. ശിവന്‍കുട്ടി എംഎല്‍എ. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നത്തേക്കു മാറ്റി.
നാഷണല്‍ ഗെയിംസിനായി ചെലവഴിച്ച 611 കോടിയില്‍ പ്രാരംഭമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 120 കോടി 15 ലക്ഷം രൂപയുടെ അഴിമതി നടന്നതായി കാണിച്ചു മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കായികമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. കൂടാതെ എറണാകുളം, തിരുവനന്തപുരം സിബിഐ സൂപ്രണ്ടുമാര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഫലം ഉണ്ടാകാത്തതിനാലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നു വി. ശിവന്‍കുട്ടി അറിയിച്ചു.
ദേശീയ ഗെയിംസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, കേസ് ഇന്നു പരിഗണിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha