കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് ചിഗോസിയെ ഗോവയില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊച്ചിയിലെ സ്മോക്കേഴ്സ് പാര്‍ട്ടികള്‍ക്കായി കൊക്കെയ്ന്‍ വിതരണം ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. കൊക്കെയ്ന്‍ കേസിലെ പ്രതികളായ ബ്ലസിയെയും രേഷ്മയെയും ഗോവയിലെത്തിച്ച് മയക്കുമരുന്ന് ശൃംഗല കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് ചിഗോസി വലയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha