കൊല്ലത്തു മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു, ആര്‍ക്കും പരിക്കില്ല
നീണ്ടകരയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിനു തീപിടിച്ചു. ആലപ്പുഴ തോട്ടപ്പള്ളിക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. ബോട്ടില്‍ 10 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ജനാര്‍ദനന്റെ അറേബ്യ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയം മറ്റ് ബോട്ടുകള്‍ സമീപത്തുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ അവയില്‍ കയറി രക്ഷപെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha