നിസാമിന് വേണ്ടി ഇടപെട്ടത് മുന്‍ ഡി.ജി.പിയെന്ന് പി.സി ജോര്‍ജ്ജ്
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി നിസാമിന് വേണ്ടി ഇടപെട്ടത് മുന്‍ ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്ത്തിയാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സി.ഡിയും അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തും ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയിരുന്നു. കത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നു. തൃശൂരിലെ മുന്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബും മുന്‍ ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് സി.ഡിയിലുള്ളത്. 40 മിനിറ്റ് ദൈര്‍ഖ്യമുള്ള ശബ്ദരേഖയില്‍ നിസാം വേണ്ടപ്പെട്ടയാളാണെന്ന് മുന്‍ഡിജിപി പറയുന്നുണ്ടെന്നതിന് തെളിവുണ്ട്.
രണ്ടരക്കോടിയുടെ തട്ടിപ്പ് കേസിലും കൃഷ്ണമൂര്‍ത്തി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലൂടെ ജോര്‍ജ്ജ് പറയുന്നു. തൃശൂരിലെ വ്യവസായിയായ വൈദീശ്വരന്‍ എന്നയാളിന്റെ കേസില്‍ ഡി.ജി.പി ഇടപ്പെട്ടു. ജേക്കബ് ജോബിനോട് ഡി.ജി.പി ശുപാര്‍ശ നടത്തി. ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതിന് ജേക്കബ് ജോബിനോട് ഡിജിപിക്ക് വൈരാഗ്യമുണ്ടായിരുന്നെന്നും ജോര്‍ജിന്റെ കത്തില്‍ ആരോപിക്കുന്നുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിനെപ്പറ്റിയും നിസാമുമായി പൊലീസ് ബാംഗ്ലൂരിലേക്ക് നടത്തിയ യാത്രയെപ്പറ്റിയും അഞ്ച് പേജുള്ള കത്തില്‍ പരാമര്‍ശമുണ്ട്. കൃഷ്ണമൂര്‍ത്തിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. നടപടിയെടുക്കാത്ത പക്ഷം സി.ഡി പരസ്യപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha