ആരും വേണ്ട കാമുകന് മതി
രണ്ടു കുട്ടികളുള്ള മുപ്പത്തഞ്ചുകാരിയായ യുവതി അയല്‍വാസിയായ 24കാരനൊപ്പം ഒളിച്ചോടി. കാമുകനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന യുവതിയുടെ ആവശ്യം കോടിതി അംഗീകരിച്ചു
രണ്ടു ചെറിയ കുട്ടികളുള്ള യുവതി അയല്‍വാസിയായ യുവാവിനൊപ്പം പോയി. വടക്കഞ്ചേരി ടൗണിനടുത്താണ് സംഭവം. കഴിഞ്ഞമാസം 26നാണ് 35 കാരിയായ യുവതി 24കാരനായ യുവാവിനൊപ്പം പോയത്. രണ്ടുപേരും ഇന്നലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി. അവിടെനിന്നും കോടതിയില്‍ ഹാജരാക്കി. യുവാവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്നു യുവതി പറഞ്ഞതിനെ തുടര്‍ന്ന് കോടതി അത് അംഗീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏഴും പത്തും വയസുള്ള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് വീട്ടമ്മയായ യുവതി 24 കാരനായ ടിപ്പര്‍ ഡ്രൈവര്‍ക്കൊപ്പം പോയത്. ഒരാഴ്ച ഇവര്‍ കോഴിക്കോടാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha