ഡിജിപിയെ പിന്തുണച്ച് വീണ്ടും ആഭ്യന്തരമന്ത്രി
ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. പി.സി. ജോര്‍ജ് ഡിജിപിയെ പ്രതിക്കൂട്ടിലാക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവിട്ട് ഉടനെയാണ് ചെന്നിത്തലയുടെ പ്രതികരണം. പി.സി. ജോര്‍ജ് തെളിവായി കൈമാറിയ സിഡിയില്‍ ഡിജിപിക്കെതിരേയുള്ള തെളിവുകളൊന്നുമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേ സമയം സര്‍ക്കാരിനെ പിന്തുണക്കാനാണോ സമ്മര്‍ദ്ദത്തിലാക്കാനോ ജോര്‍ജ് ശ്രമിക്കുന്നതെന്നും നിഗൂഡമാണ്. ജോര്‍ജ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം ഡിജിപി നിഷേധിച്ചു. കേസില്‍ അന്യായമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha