മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു ജില്ലാ കോടതി പരിഗണിക്കും
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു ജില്ലാ കോടതി പരിഗണിക്കും. ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ നിര്‍ദേശിക്കുന്ന അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കാമെന്നു മന്ത്രി രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കെ.പി. ഉദയഭാനുവിനെ നിയോഗിക്കണമെന്ന് അവര്‍ ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
നിലവിലുള്ള പ്രോസിക്യൂട്ടറുടെ ഓഫിസില്‍ നിസാമിന്റെ ബന്ധു ചെന്നിരുന്നുവെന്ന ആരോപണം നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. നിസാമിനെതിരെ കാപ്പാ ചുമത്തണമെന്ന പോലീസിന്റെ അപേക്ഷയിലെ തീരുമാനവും നീളുകയാണ്. തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്നു കലക്ടര്‍ എം.എസ്. ജയ പറഞ്ഞു. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിനു ബെംഗളൂരുവിലേക്കു കൊണ്ടുപോയ നിസാമുമായി പോലീസ് ഇന്നലെ വിയ്യൂരിലേക്കു തിരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha