ചന്ദ്രബോസ് വധക്കേസ്: ഡി.ജി.പിക്കെതിരെ അന്വേഷണമില്ലെന്ന് ഉമ്മന്‍ചാണ്ടി, പി.സി.ജോര്‍ജ് നല്കിയ സി.ഡിയില്‍ ഡി.ജി.പിക്കെതിരെ ഒരു തെളിവും ഇല്ലെന്നും മുഖ്യമന്ത്രി
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് നല്കിയ സി.ഡിയില്‍ ഡി.ജി.പിക്കെതിരെ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഡി.ജി.പി കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. ആഘോഷിക്കാന്‍ മാദ്ധ്യമങ്ങളുള്ളപ്പോള് അതിനെ കൂട്ടുപിടിച്ച് ചിലര്‍ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇന്നലെ മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha