Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

ഒരു ഭരണകൂടം മുഴുവനും നിസാമിന് പിന്നില്‍ പോയത് ഭരണം നിലനിര്‍ത്താന്‍; വില്ലനായി മാറിയ മുന്‍ കമ്മീഷണര്‍ പൊടുന്നനെ താരമായി; എല്ലാം ഭരണക്കാര്‍ക്ക് വേണ്ടി...

07 MARCH 2015 10:00 AM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഒരു ഭരണകൂടം മുഴുവനും നിസാമിന് പോയതിന് പിന്നില്‍ ഭരണം നിലനിര്‍ത്താനാണെന്ന് ഏറെക്കുറെ വ്യക്തമായി. സരിത എസ് നായരുണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിനെ രക്ഷിച്ചത് മുഹമ്മദ് നിസാം ഉള്‍പ്പെടെയുള്ള മുതലാളിമാര്‍ തന്നെയാണ്. അവര്‍ കൊടുത്ത പണത്തിന് നന്ദി സൂചകമായിരുന്നു പോലീസിന്റെ ഈ ഒത്തുകളി. 
നിസാം കേസിലെ ഉന്നത ഇടപെടലുകള്‍ വ്യക്തമാക്കുന്ന സംഭാഷണം ഇന്നലെ ആണ് പുറത്തു വന്നത്. അന്വേഷണം അട്ടിമറിക്കാന്‍ തൃശൂര്‍ കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബ് ഇടപെട്ടു എന്ന ആരോപണം ശക്തമായിരുന്നു. ജനരോഷം ശക്തമാകുകയും ജേക്കബ് ജോബിന് ഒരു വില്ലന്‍ പരിവേഷം ലഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഫോണ്‍ സംഭാഷണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജേക്കബ് ജോബാണ് ഇപ്പോള്‍ താരം. സംസ്ഥാന പോലീസിനേയും എന്തിന് ഭരണത്തേയും ഉലയ്ക്കുന്നതാണ് ഈ ഫോണ്‍.
തനിക്കെതിരെനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെ കൈയൊഴിയാന്‍ വേണ്ടി ജോബ് തന്നെ ഒരുക്കിയ കെണിയില്‍ ഡിജിപി വീണുപോയെന്നുള്ള സൂചനയുമുണ്ട്. ജോര്‍ജിന്റെ ഉറ്റ സുഹൃത്തായ ജേക്കബ് ജോബ് തന്നെ റെക്കോര്‍ഡു ചെയ്ത സിഡി പി സി ജോര്‍ജിനെ ഏല്‍പിക്കുകയായിരുന്നു. 
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ഡിജിപി ബാലസുബ്രഹ്മണ്യം സഹായിച്ചത് മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തി വഴിയാണെന്നു വ്യക്തമാക്കുന്ന സിഡി ചീഫ് വിപ്പ് പി സി ജോര്‍ജ് വൈകിട്ട് തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുറത്തുവിട്ടത്.
സിഡിയിലെ ശബ്ദരേഖയുടെ പൂര്‍ണ രൂപം 
മൂര്‍ത്തി: ഹലോ
ജോബ്: കൃഷ്ണമൂര്‍ത്തിസാറല്ലേ
മൂര്‍ത്തി: അതെ കൃഷ്ണമൂര്‍ത്തിയാണ്
ജോബ്: ഞാന്‍ ജേക്കബ് ജോബാണ് സാര്‍, എസ്പി
മൂര്‍ത്തി: എന്താ ജേക്കബ് ജോബ്, ഞാന്‍ അങ്ങിനെ പറഞ്ഞിട്ടും ഇവരിങ്ങനെ ചെയ്തല്ലോ
ജോബ്: അത് അദ്ദേഹത്തിനെന്തോ സാര്‍, ഇദ്ദേഹം അന്ന് വിളിച്ചത്, ഞാന്‍ പ?റ്റുമെങ്കില്‍ ചെയ്യാനാ പറഞ്ഞത്. ഞാന്‍ ആ സി.ഐയുടെ അടുത്ത് അതാ പറഞ്ഞത്. സത്യം എന്താ ഉള്ളത് അത് നോക്കിയിട്ട് പറഞ്ഞാല്‍ മതി എന്ന്. എന്നെ വിളിച്ച ആളുകളോട് ഞാന്‍ അതാ പറഞ്ഞത്. മീഡിയാക്കാര്‍ മുഴുവന്‍ ഇതിന് പുറകേ നില്‍ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ശരിയെന്ന് അന്നേ പറഞ്ഞല്ലോ സാര്‍
ജോബ്: ഇത് വേറെ മിനിസ്?റ്ററുടെ താത്പര്യമൊന്നുമല്ലല്ലോ സാര്‍
മൂര്‍ത്തി: അല്ല, അല്ല, ഇത് മിനിസ്?റ്ററുടെ താത്പര്യമല്ല. ഇതു നമ്മുടെ സ്വാമിയുടെത്. സ്വാമിക്ക്, ഇങ്ങിനെ ആര്‍ക്കെങ്കിലും ലെ?റ്റര്‍ വന്നാല്‍. നമ്മുടെ ജോസിനെ (ഐ.ജി. ടി.ജെ ജോസ്) ഇവിടെന്ന് പറഞ്ഞുവിട്ടിട്ടുണ്ട്. അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് നിങ്ങള്‍ അവനെ (നിസാം) മുറിയില്‍ ഇരുത്തിയട്ട് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നാണ്.
ജോബ്: അരമണിക്കൂര്‍ സാര്‍
മൂര്‍ത്തി: അതെ, അതെ. അപ്പോള്‍ അവിടെ അന്വേഷണ ഉദ്യോഗസ്ഥരാരും ഇല്ലായിരുന്നു. അത് വലിയ തെ?റ്റായിട്ടാണ് അവര്‍ ചിത്‌റീകരിച്ചത്. നിങ്ങള്‍ അവനെ എന്റര്‍ടൈന്‍ ചെയ്തു. അപ്പോള്‍ അവിടെ എന്താ സംഭവിച്ചത് എന്ന് മ?റ്റുദ്യോഗസ്ഥര്‍ക്ക് ഒരു സംശയം നിലനില്‍ക്കുന്നു. പൊലീസുകാര്‍ക്കെല്ലാം ഊഹാപോഹമാണ്. നിങ്ങള്‍ തമ്മിലെന്തോ ഒരു ട്‌റാന്‍സാക്ഷന്‍ നടന്നെന്ന്. റിപ്പോര്‍ട്ടിലതാണ്.
ജോബ്: സര്‍, അതിനകത്ത് ആക്ച്വല്‍ സംഭവം എന്നാന്നാല്‍...
സര്‍... ഇവരെ ഇന്‍വസ്?റ്റിഗേഷന്‍ ഓഫീസര്‍മാര്‍ ബാംഗ്ലൂര്‍ കൊണ്ടുപോയില്ലേ സാര്‍
അവര്‍ ഇവരെ ബാംഗ്ലൂര്‍ കൊണ്ടുപോയത് സുഖവാസത്തിനാണെന്ന് പറഞ്ഞ് മീഡിയയില്‍ വന്നു. അന്നേ, ഞാന്‍ അവരെ വിളിച്ചു പറഞ്ഞതാ നിങ്ങളുടെ പുറകേ മീഡിയ ഉണ്ട്. സൂക്ഷിച്ചുപോകണമെന്നൊക്കെ
മൂര്‍ത്തി: ഹാഹാ ഹാ
ജോബ്: മീഡിയാക്കാര്‍ എന്നെ വന്ന് കണ്ടിട്ടു പറഞ്ഞു. കസ്?റ്റഡിയില്‍ കിടക്കേണ്ടവന്‍ സ്?റ്റാര്‍ ഹോട്ടലിലാ കിടക്കുന്നത്. സി.ഐയും മ?റ്റും അവനെ വിലങ്ങില്ലാതെ കൊണ്ടുനടക്കുകയാണ്. അവന്‍ ഓരോ മണിക്കൂറും ഡ്‌റസ് മാറുന്നു എന്നൊക്കെ. എന്നിട്ട് ഇവര്‍ ഇവിടെത്തിയപ്പോള്‍ ഞാന്‍ വിളിപ്പിച്ചു. ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ സി.ഐ പറഞ്ഞു. വേണ്ട സാര്‍. ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന്
ഞാന്‍ പറഞ്ഞു ശരിയെന്ന്. അവര് വന്നപ്പോള്‍ ഞാന് ചോദ്യം ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ ഈ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവര്‍ ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചു. പിന്നീടാണ് അറിഞ്ഞത്. അവന്‍ പറഞ്ഞതൊക്കെ കള്ളമാണ്. സ്?റ്റാര്‍ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചതെന്നൊക്കെ പിന്നീട് പൊലീസുകാര്‍ പറഞ്ഞു സാര്‍
എന്നിട്ടവന്‍ എന്നോടു പറഞ്ഞു ഇതെഴുതുന്നയാള്‍ (റൈ?റ്റര്‍ ) എന്നോട് കാശ് ചോദിച്ചു. ഞാനാ ഇതെഴുതുന്നത്. ഞാന്‍ വിചാരിച്ചാല്‍ നിന്നെ രക്ഷിക്കാമെന്നും അയാള്‍ പറഞ്ഞു. അഞ്ചു ലക്ഷമാണ് അവനോട് ആവശ്യപ്പെട്ടത്. ഞാന്‍ ചോദിച്ചു വേറെ ആര്‍ക്കൊക്കെ കാശ് കൊടുത്തെന്ന് ചോദിച്ചു. എല്ലാവര്‍ക്കും കൊടുത്തെന്ന് മറുപടി പറഞ്ഞു. അവരുടെ പേര് ചോദിച്ചപ്പോള്‍ പറയില്ലെന്ന് പറഞ്ഞു. അവര്‍ എന്നെ രക്ഷിക്കുന്നവരാണെന്നായിരുന്നു മറുപടി. കമീഷണര്‍ ഒരാളുടെ നിര്‍ബന്ധം കൊണ്ടാണ് തന്നെ കഷ്ടപ്പെടുത്തുന്നതെന്ന് പൊലീസുകാര്‍ പറഞ്ഞതായി അവന്‍ എന്നോടു പറഞ്ഞു.
മൂര്‍ത്തി: ഉം ഉം
ജോബ്: ഇതിനിടെ ഞാന്‍ ചോദിച്ചു. നീ ഒരുത്തനെ ഇടിച്ചുറെഡിയാക്കിയിട്ട് എങ്ങനെ രക്ഷപ്പെടുമെന്ന്. അവന്‍ ചത്തില്ലല്ലോ ഞാന്‍ രക്ഷപ്പെടുമെന്ന് അവന്‍ പറഞ്ഞു. ഇതിനിടെ എ.സി.പി അഡ്മിനിസ്ട്‌റേഷന്‍ വന്നു, സി.ഐ വന്നുകയറി. ഇതിനിടെ എവിടെയാണ് സാര്‍ ഞാന്‍ രഹസ്യമായി ഇടപാട് നടത്തിയത്. കൊണ്ടുപോയ ഉദ്യോഗസ്ഥരെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്. അവരുടെ സാന്നിദ്ധ്യത്തില്‍ അത് ചെയ്യാനാകില്ലല്ലോ.
മൂര്‍ത്തി: ഉം ഉം ഉം. അവര്‍ പറയുന്നത്, ഒരു ഡിവൈ.എസ്പി യെ പോലും ഇരുത്തിയില്ലെന്നാണ്.
ജോബ്: സര്‍ അവരെല്ലാം ഇവന്റെ കൈയില്‍ നിന്ന് കാശ് വാങ്ങിയതാണ്.
മൂര്‍ത്തി: ഉം ഉം ഉം... അവിടത്തെ പാര്‍ട്ടിയിലുള്ള ആരോ നിങ്ങള്‍ക്കെതിരെ മിനിസ്?റ്ററെ തെ?റ്റിധരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ വലിയ കാശ് വാങ്ങിയെന്നൊക്കെയാണ് മന്ത്‌റിയെ ആരൊക്കെയോ ധരിപ്പിച്ചത്. ഞാന്‍ അല്ല എന്ന് പറഞ്ഞപ്പോള്‍ മിനിസ്?റ്റര്‍ എതിര്‍ത്തു.
ജോബ്: അല്ല സാര്‍, ജെയ്‌സണ്‍ എന്ന മാതൃഭൂമി റിപ്പോര്‍ട്ടറാണ് ഇങ്ങനെ വാര്‍ത്തകള്‍ കൊടുത്തത്. ഞാന്‍ അവിടെ പോയിട്ട് അഞ്ചരമാസമായി. ഇന്നേ വരെ ഞാന്‍ ആരുടേയും കൈയില്‍ നിന്ന് അഞ്ച് പൈസക്ക് ചായ വാങ്ങികുടിച്ചിട്ടില്ല
മൂര്‍ത്തി: നിങ്ങള്‍ പാര്‍ട്ടിക്കാരെ ആരെയെങ്കിലും വിളിച്ച് കാര്യം ശരിയാക്കിയെടുക്കാന്‍ നോക്ക്. ഇതിനൊന്നും തെളിവില്ലല്ലോ. വെറും ഊഹാപോഹങ്ങളല്ലേ
ജോബ്: അതെ സാര്‍
മൂര്‍ത്തി: നിങ്ങളോട് ജോസിനെന്താ ഇത്‌റ വിരോധം ?
ജോബ്: അദ്ദേഹം ഡി.ജി.പറഞ്ഞിട്ട് ചെയ്തതാകാം സാര്‍.
മൂര്‍ത്തി: ഡി.ജി നേരിട്ട് ഇവിടെ രണ്ടുതവണ വന്നിരുന്നു. വേറെന്തോ മീ?റ്റിങ് അ?റ്റന്റ് ചെയ്യാന്‍. അദ്ദേഹം ജോസുമായി ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം റിപ്പോര്‍ട്ട് ചോദിച്ചു. അങ്ങിനെ ഡി.ജി റിപ്പോര്‍ട്ട് നേരിട്ട് വാങ്ങി. എന്നെ കാണാതെ അദ്ദേഹം നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, മൂര്‍ത്തി ഇത് അര്‍ജന്റായതിനാല്‍ നേരിട്ട് ഫയല്‍ വിളിപ്പിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ചെന്നിത്തല സാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു ഞാന്‍ ബോംബെക്ക് പോകുന്നില്ല. ബാംഗ്ലൂര്‍ പോവുകയാണ്. അതിനു മുമ്പ് ഇയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന്.
ജോബ്: സര്‍ ഞാന്‍ ഒരു എസ്പി അല്ലേ സാര്‍. ഡ്‌റൈവറൊന്നുമല്ലല്ലോ.
മൂര്‍ത്തി: അതെയതേ, യു ആര്‍ ആന്‍ ഐ.പി.എസ് ഓഫീസര്‍
ജോബ്: എന്നോട് മാതൃഭൂമി വാര്‍ത്തയെകുറിച്ചുള്ള പ്‌റതികരണം മാത്‌റമാണ് ചോദിച്ചത്. മ?റ്റുകാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ മ?റ്റുള്ളവരോട് അതൊന്നുമല്ല ചോദിച്ചത്. എന്റെ സ്?റ്റേ?റ്റ്‌മെന്റ് എടുത്തിട്ട് അതനുസരിച്ചാണ് മ?റ്റുള്ളവരോട് ചോദിച്ചത്. എനിക്ക് സംസാരിക്കാന്‍ അവസരം തന്നില്ല. കാശുവാങ്ങിയ ഉദ്യോഗസ്ഥരെ കുറിച്ചെല്ലാം ഞാന്‍ മൊഴി നല്‍കി. എന്നാല്‍ ഇതൊന്നും സംബന്ധിച്ച സ്‌പെഷ്യല്‍ബ്‌റാഞ്ച് റിപ്പോര്‍ട്ടൊന്നും വാങ്ങിയില്ല.
മൂര്‍ത്തി: ഉം ഉം
ജോബ്: സര്‍ ഡി.ജി.പിക്ക് എന്നോടുള്ള വിരോധം...നേരത്തെ വൈദീശ്വരന്‍ എന്നൊരാളിന്റെ കേസ് എന്നോട് കോംപ്രമൈസ് ചെയ്യാന്‍ പറഞ്ഞു.
മൂര്‍ത്തി: വൈദീശ്വരന്‍, ആ... നമ്മുടെ സെക്യൂരി?റ്റി
ജോബ്: സര്‍ രണ്ടരക്കോടി കൊടുത്താല് ...
മൂര്‍ത്തി: അവന്‍ ഇന്നലെ ഇവിടെ വന്നിരുന്നു. മിനിയാന്ന് ഇവിടെ വന്നിരുന്നു. അവന്റെ കൂടെ ഒരു തല്ലിപ്പൊള്ളി കൂടെയുണ്ടായിരുന്നു. ആ... രാജേന്ദ്‌റന്‍. അവര്‍ രണ്ടുപേരും ഡി.ജിയുടെ അടുത്ത് ഒരു മണിക്കൂര്‍ ഇരുന്നു. നാന്‍ ഇടക്ക് കയറിയപ്പോള്‍ എന്തോ സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവന്മാരായിരിക്കും ഇതിന് പിറകില്‍
ജോബ്: അതെ സാര്‍, അവന്മാരാണ് ഇതിനുപിന്നില്‍. എന്നോട് ഡി.ജിക്ക് ഇത്‌റയും വൈരാഗ്യം വരാന്‍ കാരണം അവനാണ്. അവന്റെ കൗണ്ടര്‍ പാര്‍ട്ടിക്ക് രണ്ടരക്കോടി കൊടുക്കാനുണ്ട്. അവനെതിരെ വേറെ പെണ്ണുകേസുമുണ്ട്. ആ കേസ് അവിടത്തെ ഈസ്?റ്റ് സി.ഐ അന്വേഷിക്കുന്നുണ്ട്. ആ കേസ് കോംപ്രമൈസ് ചെയ്യണമെന്നാ ഡി.ജി.പി എന്നോട് ആദ്യം വിളിച്ചുപറഞ്ഞത്. ഞാന്‍അതു രണ്ടു മൂന്ന് പ്‌റാവശ്യം നോക്കി. അവര്‍ അതിന് വില്ലിംഗല്ല. വേറൊരു മിനിസ്?റ്ററും എന്നെ വിളിച്ചിരുന്നു. ഒടുവില്‍ രണ്ടരകോടി കൊടുത്താല്‍ കോംപ്രമൈസ് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ അത് ഡി.ജിയെ അറിയിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു ഞാന്‍ അതിനല്ലല്ലോ നിങ്ങളോട് പറഞ്ഞത്. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു കേസ് കോംപ്രമൈസ് ചെയ്യാന്‍ പ?റ്റില്ലേയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് വമ്പന്‍പാര്‍ട്ടികള്‍ തമ്മിലുള്ള ഡീലാണെന്നും നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
മൂര്‍ത്തി: ഉം ഉം അവനെന്തോ പറഞ്ഞ് നുണ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവനോട് നിങ്ങള്‍ കൈക്കൂലി എന്തോ ആവശ്യപ്പെട്ടന്നാണ് അവന്‍ ഡി.ജിയെ ധരിപ്പിച്ചതെന്ന് തോന്നുന്നു
ജോബ്: ഇല്ല സാറേ, അവനെ ഞാന്‍ എന്റെ റൂമില്‍ കയറാന്‍ സമ്മതിച്ചിട്ടില്ല. അവന്റെ ആദ്യ പരാതി അതായിരുന്നു. അവനെ റൂമില്‍ കയറാന്‍ സമ്മതിക്കുന്നില്ല എന്ന്. അവിടുള്ള പൊലീസുകാരൊക്കെ പറഞ്ഞു ഇവന്‍ കുഴപ്പക്കാരനാണെന്ന്. അതുകൊണ്ട് ഞാന്‍ അവനെ കേ?റ്റര്‍ ചെയ്തിട്ടില്ല. വൈകിട്ട് വെള്ളമടിച്ച് എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി. പിന്നെ ഫോണെടുക്കാതായി. അവന്‍ അന്നുമുതല്‍ എനിക്കെതിരെ ആപ്പുമായി നടക്കുകയാണ്.
മൂര്‍ത്തി: അവന്മാരെ ഞാന്‍ ഇന്നലെ കണ്ടു. ഡി.ജിയുടെ മുറിയില്‍ കയറിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു. സാര്‍ തൃശൂര്‍ എസ്പിയായിരുന്നപ്പോള്‍ കണ്ടിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു അറിയില്ലാന്ന്.
ജോബ്: സര്‍. ഈ ജെയ്‌സണും വൈദീശ്വരനുമാണ് കുഴപ്പമുണ്ടാക്കിയത് സാര്‍
മൂര്‍ത്തി: അതെ അതെ ഇക്കാര്യം ഒന്ന് പറഞ്ഞുശരിയാക്ക്. ആക്ച്വലി അവിടത്തെ സ്‌പെഷ്യല്‍ ബ്‌റാഞ്ചും ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കി.
ജോബ്: അതെ സാര്‍. കാര്യങ്ങള്‍ ഇങ്ങിനെ പോകവേയാണ് ഒരു ദിവസം എന്നെ ഹോം മിനിസ്?റ്റര്‍ വിളിച്ചിട്ട് ടുമോറോ ഓണ്‍വാര്‍ഡ്‌സ് യു വില്‍ ബി എസ്പി ഓണ്‍ ഇടുക്കി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ ഇടുക്കിക്കില്ല, ലീവെടുത്തോളാം എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ മാ?റ്റാനുള്ള കാര്യം എന്ന്. അപ്പോള്‍ പറഞ്ഞു ജോസിനെ അവിടെ പോസ്?റ്റ് ചെയ്യുമ്പോള്‍ ജോസും ജോബും കൂടി അവിടെ പ?റ്റില്ല. രണ്ടു ക്‌റിസ്ത്യാനികളെ ഒരുമിച്ചിടാന്‍ പ?റ്റുകേല്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്നാല്‍ എന്നെ പത്തനംതിട്ടക്ക് മാ?റ്റിക്കോളാന്‍. അങ്ങിനെ അഞ്ചുമിനിട്ട് കഴിഞ്ഞ് എന്നെ വിളിച്ചുപറഞ്ഞു പത്തനംതിട്ടക്ക് മാ?റ്റിയെന്ന്. അതിനിടെ എന്റെ ബ്‌റദര്‍ഇന്‍ ലാ മരിച്ചു. ഞാന്‍ ആ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് നിശാന്തിനി എന്നെ വിളിച്ച് തൃശൂര്‍ ചാര്‍ജെടുക്കുന്ന കാര്യം പറഞ്ഞത്. ഞാന്‍ തിരക്കിനിടെ എല്ലാം ശരിയാക്കി കൊടുത്തു.
മൂര്‍ത്തി: അതെ, അതെ... ഞാന്‍ 13നാണ് ടൂര്‍ കഴിഞ്ഞെത്തിയത്. അപ്പോഴേക്കും സ്വാമി തിരക്കുപിടിച്ച് നിശാന്തിനിയെ പോസ്?റ്റ് ചെയ്തതറിഞ്ഞത്. ആക്ച്വലി ആ പോസ്?റ്റ് ഉമാബഹറയ്ക്ക് കൊടുക്കാന്‍ വച്ചിരിക്കുകയായിരുന്നു. നിശാന്തിനിയെ സ്വാമി ഇന്‍ഫഌവന്‍സ് ചെയ്തിട്ടുണ്ട്. ഈ സ്വാമി ഇങ്ങിനെ തിരക്കുപിടിച്ചാല്‍ എന്തു ചെയ്യും. അദ്ദേഹത്തിന് അതിന്റെ ഓപ്പറേഷന്‍സ് ലവല്‍ അറിയില്ല.
മൂര്‍ത്തി: ഇവിടെല്ലാം വലിയ ക്ലച്ചസാണ്. സ്വാമിക്ക് നിങ്ങളെ അവിടെ പോസ്?റ്റ് ചെയ്തപ്പോഴേ എതിര്‍പ്പാണ്. മനസിലായില്ലേ.
ജോബ്: മനസിലായി സാര്‍. ദൈവം ഉണ്ടല്ലോ സാര്‍.
മൂര്‍ത്തി: ഗോഡ് വില്‍ ഹെല്‍പ് യു
ജോബ്: എന്നാലും എന്നെ നാ?റ്റിക്കാവുന്നതിന്റെ പരമാവധി നാ?റ്റിച്ചല്ലോ. എനിക്ക് തോന്നുന്നു ഡി.ജി.പി കല്യാണ്‍ സ്വാമിയുടെ അടുത്തുവന്നപ്പോഴാകും ഇതെല്ലാം ഓപറേ?റ്റ് ചെയ്തതല്ലേ സാര്‍. ഈ ജെയ്‌സണയെല്ലാം ഓപറേ?റ്റ് ചെയ്തത് അവരാകും.
മൂര്‍ത്തി മോസ്?റ്റ് പ്‌റോബബ്ലി
ജോബ്: അതെ സാര്‍, അദ്ദേഹം മൂന്ന് ദിവസം കല്യാണ്‍ സ്വാമിയുടെ അടുത്തുണ്ടായിരുന്നു.
മൂര്‍ത്തി: നിങ്ങള്‍ നോക്ക്. എച്ച്.എം ഈസ് എ. നൈസ് പേഴ്‌സണ്‍. അങ്ങേരോട് ആരോ പോയി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ഇന്ത്യൻ സ്കൂളിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (4 hours ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (4 hours ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (11 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (11 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (12 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (12 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (12 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (12 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (12 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (13 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (13 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (13 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (15 hours ago)

Malayali Vartha Recommends