കാറിനുളളില്‍ അനാശാസ്യം: പിടികൂടാനെത്തിയ പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചു
പോലീസുകാരുടെ ഒരു സമയമേ, കഷ്ടക്കാലം എന്നല്ലാതെ എന്ത് പറയാന്‍. കാറിനുള്ളില്‍ അനാശാസ്യം നടക്കുന്നുവെന്ന് കേട്ടപ്പാടെ അറസ്റ്റ് ചെയ്യാന്‍ പോയ പോലീസുകാര്‍ക്ക് കാറിലുണ്ടായിരുന്നുവരുടെ വക രണ്ട് ഇടി സൗജന്യമായി കിട്ടി. ബൈക്കിലെത്തിയ പോലീസുകാരെ ഇടിച്ചിട്ടശേഷം കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയാണ് ചെയ്തതു. ഇടികിട്ടിയെന്ന് കരുതി പോലീസുകാര്‍ പോകുമെന്ന് കാറിലുണ്ടായിരുന്നവര്‍ കരുതി കാണണം. എന്നാല്‍, കേരളത്തിലെ പോലീസുകാര്‍ വീഡ്ഢികളല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവത്തിലൂടെ. പോലീസുകാര്‍ കാറിനെ പിന്തുടര്ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തതു.
കാറിലുണ്ടായിരുന്ന രണ്ടുപേരും പിടിയിലായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നരയോടെ കൊല്ലം ആശ്രാമം ലിങ്ക് റോഡിലാണു ഈ സംഭവം. എന്നാല്‍ പിടിയിലായവരുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. റോഡിനരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏതാണ്ട് പൂര്‍ണ നഗ്നരായ യുവതിയും യുവാവും അനാശാസ്യം നടത്തുന്നുവെന്നു നാട്ടുകാരാണ് കന്റോണ്‍മെന്റ് പോലീസില്‍ വിളിച്ചറിയിച്ചത്. ബൈക്കിലെത്തിയ പോലീസുകാര്‍ കാറിനു സമീപം ബൈക്ക് നിര്‍ത്തവേ വേഗത്തില്‍ മുന്നോട്ടെടുത്ത കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം പോവുകയായിരുന്നു. പോലീസുക്കാര്‍ക്ക് നിസാരമായി പരിക്കേറ്റതായാണ് വിവരം. കാര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha