പുതിയ തട്ടിപ്പ്... ബാങ്കില്‍ നിന്നും മാനേജര്‍മാര്‍ വിളിച്ച് എടിഎം പിന് നമ്പരുകള്‍ സ്വന്തമാക്കി പണം തട്ടിപ്പ് വ്യാപകം
ബാങ്കില്‍ നിന്നു വിളിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാര്‍ഡിന്റെ നമ്പരും പിന്‍നമ്പരും സ്വന്തമാക്കി തട്ടിപ്പ് നടത്തുന്നവര്‍ വ്യാപകം. പതിനായിരങ്ങള്‍ നഷ്ടമായ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന തട്ടിപ്പ് വ്യാപകമാകുകയാണെന്നാണ് പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. ചതിയറിയാതെ വ്യാജ ബാങ്ക് മാനേജര്‍മാര്‍ക്ക് എടിഎം നമ്പരും പിന്‍നമ്പരും നല്കി തട്ടിപ്പിന് ഇരയായവര്‍ ധാരാളമുണ്ടെങ്കിലും പരാതിയുമായി ചെല്ലുന്നവര്‍ വിരളമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
മാര്‍ച്ച് മൂന്നിന് വടകരപ്പതി വില്ലേജ് അസിസ്റ്റന്റ് മാര്‍ട്ടിന്റെ ഫോണിലേക്ക് ബാങ്കില്‍നിന്നു മാനേജരെന്ന പേരില്‍ ഫോണ്‍ കോള്‍ വന്നു. 8969016380 എന്ന നമ്പരില്‍ നിന്നാണ് വിളിച്ചത്. മാര്ട്ടിന് ഉപയോഗിക്കുന്ന എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ മാറ്റാന്‍ സമയമായെന്നും എടിഎം കാര്‍ഡിന്റെ നമ്പരും പിന്‍നമ്പരും നല്‍കണമെന്നും ആവശ്യപ്പെട്ടു. നമ്പര്‍ മാറ്റിയില്ലെങ്കില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം ഫൈന്‍ ഈടാക്കുമെന്ന ഭീഷണിയും ഇയാള്‍ നടത്തി. സംശയം തോന്നിയ മാര്ട്ടിന്, ബാങ്കില്‍ നേരിട്ടെത്തി മാറ്റി ക്കൊള്ളാം എന്നുപറഞ്ഞു. മാര്ട്ടിന് അടുക്കുന്നില്ലെന്നു കണ്ടതോടെ തട്ടിപ്പുകാരന് തന്ത്രം മാറ്റി. അക്കൗണ്ടില്‍ തന്നിരിക്കുന്ന വിലാസം ഉറപ്പ് വരുത്താന്‍ ഇപ്പോഴത്തെ വിലാസവും മറ്റേതെങ്കിലും ടെലിഫോണ്‍ നമ്പറും നല്കാന് പറഞ്ഞു. മാര്ട്ടിന് അഡ്രസും വീട്ടിലെ ലാന്‍ഡ് നമ്പറും നല്കി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ മൊബൈലിലേക്ക് ബാങ്കില്‍നിന്നുള്ള സന്ദേശം എത്തി. താങ്കളുടെ അക്കൗണ്ടില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചിരിക്കുന്നു. മാര്ട്ടിന് വീട്ടിലെത്തിയപ്പോഴാണ് മാര്‍ട്ടിന്റെ അച്ഛന് പറയുന്നത്, ബാങ്കില്‍ നിന്നും മാനേജര്‍ വിളിച്ചിരുന്നു. എടിഎം നമ്പറും പിന്‍നമ്പറും നല്‍കിയെന്ന്. കൂടാതെ മറ്റു ബാങ്കുകളുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും മാര്‍ട്ടിന്റെ പ്രായമായ അച്ഛനില്‍നിന്ന് തട്ടിപ്പുകാര്‍ എടുത്തിരുന്നു. മാര്‍ട്ടിന്റെ മറ്റൊരു അക്കൗണ്ടില്‍നിന്നും പണം നഷ്ടപ്പെട്ടു.
കോഴിപ്പാറ സ്കൂളിലെ ക്ലര്‍ക്ക് പോള്‍ ക്രൂസിനും സമാനരീതിയില്‍ പണം നഷ്ടമായി. എടിഎമ്മുകളില്‍നിന്ന് നേരി്ട്ടു പണം പിന്‍വലിക്കാനെത്തിയാല്‍ കാമറയില്‍ മുഖം പതിയുമെന്നുള്ളതിനാല്‍ ഓണ്‍ലൈന്‍ വഴി ആണ് എടിഎമ്മുകളില്‍നിന്നു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ ബാങ്കുകളിലെ ഉപയോക്താക്കള്‍ക്കാണ് ആദ്യം പണം നഷ്ടമായതെങ്കിലും പിന്നീട് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുടെ പ്രവാഹമായിരുന്നു. മാര്‍ച്ച് മൂന്ന് , നാല് തീയതികളിലാണ് കൂടുതല്‍ പേരുടെ പണം നഷ്ടമായത്. ദേശസാത്കൃത ബാങ്കുകളിലെ ഉപയോക്താക്കള്‍ക്കാണ് കൂടുതലും പണം നഷ്ടമായത്.
ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, എടിഎം നമ്പറോ, പിന് നമ്പറോ , സിവിവി നമ്പറോ അന്വേഷിച്ച് ഒരിക്കലും ബാങ്ക് അധികൃതര്‍ ഫോണില്‍ വിളിക്കില്ല എന്നാണ് ബാങ്കുകാര് നല്കുന്ന വിവരം. എ.ടി.എം പിന് നമ്പര്‍ ഇടയ്ക്കിടെ മാറ്റാന്‍ ഉറപ്പു വരുത്തുക, എടിഎം കവറിലോ, കാര്‍ഡിലോ പിന് നമ്പര്‍ സൂക്ഷിക്കാതിരിക്കുക. ഈ രീതിയില്‍ പണം നഷ്ടമായാല്‍ ബാങ്കിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha