മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്കറിയാതോമസ്
കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം തനിക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്കറിയാതോമസ്. സ്കറിയാതോമസ് വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിച്ച പശ്ചാത്തലത്തിലാണ് സ്കറിയാതോമസിന്റെ വെളിപ്പെടുത്തല്‍. ഉടന്‍ ഇവരുടെ കണ്വന്ഷന് വിളിച്ച് ചേര്‍ക്കുമെന്നും സ്കറിയാതോമസ് കോട്ടയത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പി സി തോമസിനെ തള്ളി സ്കറിയാതോമസ് സുരേന്ദ്രന് പിള്ള സഖ്യമടങ്ങുന്ന കേരളാകോണ്ഗ്രസിനെയാണ് ഇടതുമുന്നണി ഒടുവില്‍ ഘടകക്ഷിയായി അംഗീകരിച്ചത്. പാര്‍ട്ടിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിനാണ് കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗം തനിക്കൊപ്പം ചേരുമെന്ന് സ്കറിയാതോമസ് വെളിപ്പെടുത്തുന്നത്.ചില എംഎല്‍എമാരുമായി ഇട് സംബന്ധിച്ച ആലോചനകള്‍ നടത്തിയതായും സ്കറിയാതോമസ് പറയുന്നു.
കെ എം മാണിയോട് പിണങ്ങിയാണ് നേരത്തെ പി സി തോമസും, സ്കറിയാതോമസും മാണിഗ്രൂപ്പ് വിട്ടത്. എന്നാല്‍ മാണിഗ്രൂപ്പിലെ നേതാക്കളുമായി സ്കറിയാതോമസ് ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കറിയാ തോമസിന്റെ നീക്കങ്ങളെ കെ എം മാണിയും കൂട്ടരും ആശങ്കയോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha