പിസി ജോര്‍ജിനെതിരെ ഡിജിപി: ലിഗ്നൈറ്റ് കോര്‍പറേഷനിലെ അരോപണങ്ങളില്‍ തനിക്ക് പങ്കില്ല, തന്നെ മനപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുന്നു
പിസി ജോര്‍ജിനെതിരെ പ്രസ്ഥാവനയിമായി ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം, ജോര്‍ജിന്റെ ആരോപണങ്ങള്‍ ശരിയല്ല. താന്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന് മുമ്പാണ് സ്ക്രാപ് വില്പന സംബന്ധിച്ച് ആരോപണം ഉയര്‍ന്നത്. അതിനാല്‍ തന്നെ ഇതില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഡിജിപി പറഞ്ഞു.
നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷനിലിരിക്കെ തനിക്കെതിരെ ആരോപണമൊന്നും ഉണ്ടായിട്ടില്ല. സ്ക്രാപ് വില്പന നടന്നതു 2005ലാണ്. താന്‍ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതു നാലു വര്‍ഷത്തിനു ശേഷവും. ആ കേസുമായി തനിക്കൊരു ബന്ധവുമില്ല. ലിഗ്നൈറ്റ് കോര്പറേഷന് ക്രമക്കേടില്‍ തന്നെ താക്കീതു ചെയ്തിട്ടില്ല. അങ്ങനെ ചെയ്തെന്ന ജോര്‍ജിന്റെ വാദം ശരിയല്ലെന്നും ഡിജിപി പറഞ്ഞു. ഈ കേസില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശമുണ്ടായി എന്നായിരുന്നു ജോര്‍ജിന്റെ ആരോപണം. തൃശൂരിലെ സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടെന്നു ജോര്‍ജ് ആരോപിച്ചിരുന്നു.
അതിനു തെളിവായി മുന്‍ ഡിജിപി: എം.എന്‍. കൃഷ്ണമൂര്‍ത്തിയും മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഡിജിപിക്കെതിരെ തെളിവില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ കൂടുതല്‍ ആരോപണങ്ങളുമായി ജോര്‍ജ് രംഗത്തെത്തുകയായിരുന്നു. ന്നാല് പിസി ജോര്‍ജിനെതിരെ ഡിജിപി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha