അന്തരിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് ചരമോപചാരം അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
അന്തരിച്ച സ്പീക്കര്‍ ജി.കാര്ത്തികേയന് നിയമസഭ ചരമോപചാരം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഭരണപ്രതിപക്ഷങ്ങള്‍ക്ക് തുല്യബലമുള്ള നിയമസഭയെ മാതൃകാപരമായി നയിച്ച സ്പീക്കറായിരുന്നു ജി.കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുവിഭാഗങ്ങളെയും ഒരുപോലെ കണ്ടിരുന്നു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍കൊണ്ടുവന്ന സ്പീക്കറായിരുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ജനാധിപത്യവാദിയായ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വ്യക്തമാക്കി.
എന്നാല്‍ സ്പീക്കറുടെ ചുമതല ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന് നല്കി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തന്ന ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള തിയതി ഇന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായുള്ള യോഗവും സഭയുടെ നടത്തിപ്പും ചര്‍ച്ചചെയ്യാനായി നിയമസഭാ ചേംബറില്‍ ഇന്ന് യോഗം ചേരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha