കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവം: അച്ഛന് അറസ്റ്റില്‍
അഞ്ചലില്‍ മൂന്നുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ കൈപ്പള്ളി മുക്കില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചല്‍ സിഐയും സംഘവും ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിന് ഇരയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിശുക്ഷേമ സമിതി പരാതി നല്‍കിയിട്ടും പോലീസ് ആദ്യം കേസെടുക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഇടപെട്ടതോടെ പോലീസ് അച്ഛന് തോമസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha