ഒടുവില്‍ കൊലയാളി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി; പതിമൂന്ന് കേസുകളില്‍ അഞ്ചെണ്ണം കാപ്പ നിയമത്തിന്റെ പരിധിയില്‍
ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമിനെതിരെ ഒടുവില്‍ കാപ്പ നിയമം ചുമത്തി. കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി കലക്ടര്‍ എം.എസ്. ജയയ്ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം തൃശ്ശൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.
മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറച്ച നിലപാടുകളും കേസിന് സഹായകരമായിട്ടുണ്ട്. ആദ്യം മുതല്‍ത്തന്നെ കാപ്പ ചുമത്താത്തതിന്റെ പേരില്‍ വാഗ്വാദങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനായി തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമമാണ് കാപ്പ. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ ബംഗളൂരുവിലടക്കം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കാട്ടിയാണ് കാപ്പ നിയമം ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. വധശ്രമക്കേസ്, സാമ്പത്തിക തിരിമറി, ബംഗളൂരുവിലെ മുന്‍ കാമുകി നല്കിയ മാനഭംഗക്കേസ്, ബംഗളൂരു സ്വദേശിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത് എന്നിവയടക്കം പതിമൂന്നോളം കേസുകള്‍ നിസാമിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചു കേസുകള്‍ കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
നിസാമിനെതിരെ കാപ്പാ നിയമം ചുമത്താന്‍ കാലതാമസമുണ്ടാകുന്നെന്ന് മുമ്പ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനൊടുവിലാണ് തീരുമാനം വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha