പി.സി.തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി
പി.സി.തോമസിനെ കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി. സ്കറിയാ തോമസാണ് പുതിയ ചെയര്മാന്. കോട്ടയത്ത് കെ.പി.എസ് മേനോന് ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സുരേന്ദ്രന് പിള്ളയാണ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന്. ട്രഷററായി ടി.ഒ.എബ്രഹാമിനെ തിരഞ്ഞെടുത്തു. ബാക്കി ഭാരവാഹികളെ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കും.
അതേസമയം പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത സക്റിയാ തോമസ് തന്നെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കുന്നത് എങ്ങനെയാണെന്ന് പി.സിതോമസ് ചോദിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും സ്കറിയാ തോമസിനില്ല. അങ്ങനെയുള്ള തോമസ് തന്നെ പുറത്താക്കിയതിന് നിയമസാധുതയില്ല. സുരേന്ദ്രന് പിള്ള പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും തോമസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha