വിഎസ് അന്തിക്രിസ്തുവാണെന്ന് മാണി, ചെകുത്താന് വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും മാണി
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് അന്തിക്രിസ്തുവാണെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി പറഞ്ഞു. ചെകുത്താന് വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നത്. ബാര്‍ കോഴ ആരോപണത്തില്‍ ഒരാഴ്ചയ്ക്കകം ബാറുടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും മാണി അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് ഇന്നും നാളെയും നിയമസഭയില്‍ നടക്കുന്നത്. ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിന്റെ ധനമന്ത്രി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടിലാണ് ഭരണപക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha