ബിജു രമേശിനെതിരെ മാണി പത്ത്കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു
ധനമന്ത്രി കെഎം മാണി ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ തിരുവനന്തപുരം സബ് കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നുമാണ് മാണിയുടെ ആവശ്യം. മാണിക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജുവാണ് ഹര്‍ജി നല്‍കിയത്.
ഇതേസമയം താന്‍ ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി ബിജു രമേശ് പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ കേസല്ല എന്തു കേസ് വേണമെങ്കിലും നല്‍കിക്കോട്ടെ. ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം, കേസില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. അതേസമയം കേസ് നല്കാന് വൈകിയത് കോടതിയില്‍ കെട്ടിവയ്ക്കാനുള്ള തുക കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ടാണെന്ന് ആന്റണി രാജു പറഞ്ഞു. 10 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യണമെങ്കില്‍ 10 ലക്ഷം രൂപ കോടതി ഫീസായി കെട്ടിവയ്ക്കണം. ഇത് സ്വരൂപിക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിജു രമേശിനെതിരായ നിയമനടപടി സിവില്‍ കേസ് കൊണ്ട് മാത്രം തീരില്ല, ക്രിമിനല്‍ കേസ് നല്‍കുമെന്നും ആന്റണി രാജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha