എല്ലാം വിട്ടെറിഞ്ഞ് പിള്ള പുറത്തേക്ക്, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കും
നാളെ നടക്കാനിരിക്കുന്ന കേരള നിയമസഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപ്പിള്ള വിഭാഗം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. മുന്‍പ് പലതവണ നേര്‍ക്കുനേര്‍ കൊമ്പ് കോര്‍ത്തവരാണ് ഇടതുപക്ഷ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ഐഷ പോറ്റിയും ബാലകൃഷ്ണപ്പിള്ളയും. കേരള കോണ്‍ഗ്രസ്(ബി) യുടെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷ പോറ്റിക്കെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കള്‍ ഇല്ലെന്ന് ബാലകൃഷ്ണപ്പിള്ള അറിയിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടുചെയ്യുന്നത് നിഷിദ്ധമല്ലെന്ന് ബാലകൃഷ്ണപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതൊടെ ഗണേഷ് കുമാറിന്റെ നിയമസഭയിലെ സ്ഥാനം ഇനി പ്രതിപക്ഷത്താകുമെന്ന് ഉറപ്പായി. അഴിമതിക്കെതിരെ ആരോപണവുമായി യുഡിഎഫിന് പുറത്ത് വന്നതിനാല്‍ ഗണേശിനെ ഇടത് പക്ഷവുമായി സഹകരിപ്പിക്കുമെന്നാണ് സൂചന. സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ്(ബി)യുടെ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണോ എന്നതാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha