സര്‍ക്കാരിന്റെ ഭാഗമായി നിന്ന് വിമര്‍ശിക്കരുതെന്ന് ജോര്‍ജിനോട് മുഖ്യമന്ത്രി
ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താക്കീത്. ഭരണത്തിന്റെ ഭാഗമായി നിന്നു കൊണ്ട് സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ വിമര്‍ശിക്കുന്നത് ശരിയല്ല. ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിനെതിരായ ജോര്‍ജിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു.
നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ശ്രമിക്കുന്നുവെന്ന് ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം ജോര്‍ജിന്റെ നിലപാട് മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ എം.എല്‍.എ ബാബു എം. പാലിശേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha