ഇല്ലത്തു നിന്നും പുറപ്പെട്ടു പക്ഷെ... ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടു; ഇനി ജയിലിലാക്കിയ വിഎസാണ് ഈ വീട്ടിന്റെ ഐശ്വര്യം
ബാലകൃഷ്ണ പിള്ള രണ്ടും കല്‍പ്പിച്ച് യുഡിഎഫ് വിട്ടു. ഇനി തന്നെ അഴിമതിക്കേസില്‍ ജയിലിലാക്കിയ വിഎസിന്റെ കൈയ്യിലാണ് എല്ലാം. ഒരിക്കലും മറക്കാന്‍ പറ്റാത്ത പകയോടെ അടിക്കടി കുറ്റം പറയുന്ന ആ വിഎസിന്റെ കരുണയ്ക്കായി പിള്ളയ്ക്ക് കാത്തിരിക്കാം.
സിപിഎമ്മുമായി ഉടക്കി നില്ക്കുന്ന വിഎസിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. ബാലകൃഷ്ണ പിള്ളയെ ഇപ്പോഴും ജയിലില്‍ കയറ്റുമെന്ന മട്ടിലാണ് വിഎസ്. അഴിമതി സമരത്തില്‍ പിള്ള വന്നാലും കൂട്ടുമെന്നേ പറഞ്ഞിട്ടുള്ളൂ. എല്‍ഡിഎഫില്‍ ചേര്‍ക്കാമെന്ന് പറഞ്ഞിട്ടില്ല. ഇനി വരാന്‍ പോകുന്നത് അരുവിക്കര തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുമാണ്. അതു കഴിഞ്ഞാല്‍ സാക്ഷാല്‍ നിയമസഭ തെരഞ്ഞെടുപ്പു വരും. അതുകൊണ്ട് വിഎസിനെ മറികടന്നൊരു തീരുമാനം സിപിഎമ്മോ എല്‍ഡിഎഫോ എടുക്കില്ല. അതിനാല്‍ തന്നെ ജയിലിലാക്കിയ വിഎസാണ് ഈ വീട്ടിന്റെ ഐശ്വര്യം
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്. ജീവിതത്തില്‍ ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും എല്‍ഡിഎഫിന്റെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്ന സൂചന നല്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ബാലകൃഷ്ണപിള്ള ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. സഭയില്‍ കേരള കോണ്‍ഗ്രസിന്റെ സഹായവും കോടിയേരി അഭ്യര്‍ഥിച്ചു.
ഇതിനു പിന്നാലെയാണ് ഐഷാ പോറ്റിക്ക് ബാലകൃഷ്ണപിള്ള പിന്തുണ അറിയിച്ചത്. അതേസമയം, ആര്. ബാലകൃഷ്ണപിള്ള നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ്(ബി) യുഡിഎഫിനു പുറത്താണെന്നും സാങ്കേതികമായി മാത്രമാണ് മുന്നണിയിലുള്ളതെന്നും കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. മുന്നണിയില്‍ നിലനിര്‍ത്തുന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. നാളെയോ മറ്റെന്നാളോ ചേരുന്ന യുഡിഎഫ് യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും തങ്കച്ചന് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha