തിരുവനന്തപുരം നഗരസഭയിലെ 19 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
നഗരത്തില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ തിരുവനന്തപുരം നഗരസഭയിലെ 19 വാര്‍ഡുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
യൂണിവേഴ്സിറ്റി, ബോര്‍ഡ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന ക്ലാസുകള്‍ക്ക് അവധി ബാധകമല്ല. പാളയം, ജഗതി, തമ്പാനൂര്‍, വഴുതക്കാട്, തൈക്കാട്, ഫോര്‍ട്ട്, ചാല, വഞ്ചിയൂര്‍, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം, കവടിയാര്‍, കുറവന്‍കോണം, കേശവദാസപുരം, പട്ടം, നന്തന്‍കോട്, കുന്നുകുഴി, അട്ടക്കുളങ്ങര, മുട്ടട എന്നിവയാണ് വാര്‍ഡുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha