മാണിയ്ക്ക് ബജറ്റ് അവതരിപ്പിക്കാന്‍ പത്മവ്യൂഹമൊരുക്കി പോലീസ്, ഔദ്യോഗിക വസതിയില്‍നിന്നുതന്നെ വരണമെന്ന് മന്ത്രിയുടെ ആഗ്രഹം
നാളെ നിയമസഭയിലെത്തുന്ന ധനമന്ത്രി കെഎം മാണിക്കും മറ്റ് മന്ത്രിമാര്‍ക്കും സെഡ്പ്ലസ് കാറ്റഗറിസുരക്ഷയൊരുക്കി പോലീസ്. മാണി നാളെ നിയമസഭയില്‍ എത്തുന്നത് തടയാന്‍ സമരക്കാര്‍ എന്തുമാര്‍ഗ്ഗവും സ്വീകരിക്കുമെന്ന അവസ്ഥയായതു കൊണ്ട് മാണിക്കും മറ്റ് മന്ത്രിമാര്‍ക്കും പോലീസ് കനത്ത സുരക്ഷയൊരുക്കി. എഡിജിപി എം പത്മകുമാറിന്റെ നേതൃത്വത്തിലാണ് മന്ത്രിമാര്‍ക്ക് സുരക്ഷയൊരുക്കുക. ഇതിന്റെ നിര്‍വഹണ ചുമതല ഐജി മനോജ് എബ്രഹാമിനാണ്.
ബജറ്റ് അവതരിപ്പിക്കുന്നതിന് ഔദ്യോഗിക വസതിയില്‍നിന്നുതന്നെ വരണമെന്ന മന്ത്രി മാണിയുടെ ആഗ്രഹം ഉന്നത പൊലീസുദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. നന്തന്‍കോടുള്ള പ്രശാന്തില്‍നിന്ന് നിയമസഭയിലെത്താന്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടുണ്ട്.
മാണിയെ നിയമസഭയിലെത്തിക്കുന്നതിനുവേണ്ടി പ്രത്യേക സ്കീം തന്നെ ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് തയാറാക്കിയിട്ടുണ്ട്. ഇടതുമുന്നണിയും ബിജെപി. പ്രവര്‍ത്തകരും ഒരേ സമയം നിയമസഭയ്ക്കുമുന്നിലെത്തുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിനെ നേരിടാനും പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം മാണി ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലോ, നിയമസഭയിലെ മന്ത്രിയുടേതന്നെ വിശ്രമമുറിയിലോ ബജറ്റിന്റെ തലേന്ന് തങ്ങുന്നതാകും ഉചിതമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ വിലയിരുത്തി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മാണി തയ്യാറായിട്ടില്ല. ഇതിനായി മുഖ്യമന്ത്രി ഇടപെടുമെന്നാണ് കരുതുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മന്ത്രിമാരോട് നാളെ രാവിലെ ആറിനുമുമ്പുതന്നെ മന്ത്രിമാരോട് നിയമസഭയ്ക്കുള്ളില്‍ പ്രവേശിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്നുച്ചമുതല്‍ മന്ത്രിമാരുടെ സുരക്ഷ പൂര്‍ണമായും എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുക്കും. സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ന് മന്ത്രിമാരെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല.
മാണിയെ ഇന്ന് രാത്രി തന്നെ നിയമസഭാ മന്ദിരത്തില്‍ എത്തിക്കാനും പോലീസ് പദ്ധതിയിടുന്നുണ്ട്. ഇതിനായി നിയമസഭയില്‍ തന്നെ മാണിയ്ക്ക് വേണ്ട സൗകര്യങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ മന്ത്രി മാണിയുടെ ഓഫീസ് മുറിയിലാണ് ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏറ്റവും സുരക്ഷിതമായ സ്ഥലം ഇതാണെന്ന നിലപാടിലാണ് പൊലീസ്.
ബജറ്റ് പ്രസംഗം തയ്യാറാക്കുന്നതിന് ഇപ്പോള്‍ മന്ത്രി മാണി താമസിക്കുന്നത് നിയമസഭയ്ക്ക് വിളിപ്പാടകലെയുള്ള മസ്കറ്റ് ഹോട്ടലിലാണ്. ഇന്ന് രാത്രി അവിടെ താമസിക്കുക. രാവിലെ ഹോട്ടലില്‍ നിന്ന് നേരെ നിയമസഭയില്‍ എത്തിക്കുക എന്നതാണ് മറ്റൊരു പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha