ശക്തി തെളിയിക്കാന്‍ ശക്തന്, നിയമസഭാ സ്പീക്കറായി എന്‍. ശക്തനെ തെരഞ്ഞെടുത്തു, എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഐഷാ പോറ്റിയെ തോല്പിച്ചത്
പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. നിയമസഭയുടെ ചുമതലകളെല്ലാം ഇനി എന്‍ ശക്തന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് കരുതാം. നിയമസഭാ സ്പീക്കറായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന് തെരഞ്ഞെടുക്കപ്പെട്ടു. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ഐഷാ പോറ്റിയെ ശക്തന് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 74 അംഗങ്ങളുടെയും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ഗണേഷ്കുമാറിന്റേത് ഉള്‍പ്പെടെ 66 വോട്ടുമാണ് ലഭിച്ചത്. ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലമാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഇന്ന് രാവിലെ പ്രോ-ടെം സ്പീക്കറായ ഡൊമിനിക് പ്രസന്റേഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടന്നത്.
ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള സഭയില്‍ 76 അംഗങ്ങളാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്-ബിയുടെ നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം 74 ആയി ചുരുങ്ങി. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ച കേരള കോണ്‍ഗ്രസ്- ബി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് 1951 മേയ് അഞ്ചിനാണ് എന്‍. ശക്തന്റെ ജനനം.
പതിമൂന്നാം കേരള നിയമസഭയിലേക്ക് ജയിച്ചെത്തിയത് കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ്. കെപിസിസി നിര്‍വാഹക സമിതി അംഗം, തിരുവനന്തപുരം ഡിസിസി ട്രഷറര്‍, ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ വഹിച്ചിട്ടുണ്ട്. കോവളത്തുനിന്ന് ഒരു തവണയും നേമത്തുനിന്ന് രണ്ട് തവണയും അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.മുന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ 2006 വരെ ഗതാഗത മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ സ്റ്റെല്ല. രണ്ട് മക്കളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha