എല്‍ഡിഎഫിലേക്ക് പോയാല്‍ ബാലകൃ്ണപിള്ളയും മകനും ഒരുഗതിയും പരഗതിയുമില്ലാതെ അലയുമെന്ന് കോണ്‍ഗ്രസുകാര്‍
പിള്ളയ്ക്ക് നെറിയില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ ചെറുക്കന് വീറും വാശിയുമുണ്ട്. അത് കൊണ്ടാണ് യുഡിഎഫിനെതിരെ പാളയത്തില്‍ നിന്ന് തന്നെ ഗണേഷ് പടനയിച്ചത്. ആര്‍ക്കുവേണ്ടിയാണ് പടനയിച്ചതെന്ന് ഇപ്പോഴല്ലേ മനസിലായത്. അന്നേ ഉമ്മന്‍ചാണ്ടി പറഞ്ഞതാണ് അച്ഛനും മകനും വേണ്ടെന്ന്. ആന്റണിയുടെ ഒറ്റ നിര്‍ബന്ധമാണ് ഇതുങ്ങളെ താങ്ങി നിര്‍ത്തിയത്. എന്നാല്‍ ഇതൊന്നും ബാലകൃഷ്ണപിള്ളയ്ക്ക് പുത്തരിയല്ല. തന്നെ ജയിലില്‍ കിടത്തിയ വിഎസും താനുമാണ് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രമുഖരായ നേതാക്കളെന്നാണ് പിള്ളയുടെ വാദം. തങ്ങള്‍ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പിള്ള പറയുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ താര പരിവേഷമുള്ള ഗണേഷ്കുമാറാണെന്ന് എല്ലാവര്ക്കും അറിയാം.
മകന്റെ പിടിവാശിയിലാണ് അച്ഛന്‍പിള്ള വീണത്. ബിജെപി ബാന്ധവം കൊതിച്ച പിള്ളയ്ക്ക് ഇടതുചേരിയില്‍ ചേക്കേറേണ്ടിവന്നു. ഗണേശിന്റെ പിടിവാശിയാണ് പിള്ളയെ വഴിതിരിച്ചുവിട്ടത്. തന്നെ ജയിലിലാക്കിയവരുടെ കൂട്ടത്തിലേക്കു ബാലകൃഷ്ണപിള്ള പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും അധികാരകേന്ദ്രം മകനായതുകൊണ്ടുതന്നെ പിള്ളയ്ക്ക് പഴയതുപോലെ ബലംപിടിക്കാന്‍ പറ്റിയില്ല. നേരത്തെ വിശ്വസ്തരില്‍നിന്നും പിള്ളയ്ക്ക് ചില ഉപദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ല.
സിപിഐ(എം) പിടിച്ചുകൊടുത്ത അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പി ഡി പിയെക്കുറിച്ച് ഓര്‍ക്കുന്നതു നന്നായിരിക്കുമെന്ന ഉപദേശമാണ് പിള്ളയ്ക്കു ലഭിച്ചിരുന്നത്. ഇതോടെ വി എസിന്റെ ശ്രമഫലമായി ജയിലിലായ പിള്ളയെ നിയമം മറിച്ചെഴുതിച്ചു പുറത്തിറക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ പിള്ള ബോധപൂര്‍വ്വം മറന്നു.
പഞ്ചാബ് മോഡല്‍ ആവശ്യം ഉന്നയിച്ച് രാജ്യദ്രോഹം പ്രസംഗിച്ചിട്ടും അകത്തുപോകാതിരുന്ന പിള്ള സംസ്ഥാനത്തു നടന്ന അഴിമതികളിലെ ഏറ്റവും ചെറുതായ ഇടമലയാറിലാണ് കുടുങ്ങിയത്. പിള്ളയ്ക്ക് വിലങ്ങ് വാങ്ങിക്കാന്‍ പ്രതിപക്ഷ നേതാവ് പോയതാകട്ടെ രാജ്യത്തെ പരമോന്നത നീതീപീഠത്തിലേക്കും. പതിറ്റാണ്ടുകള്‍ താണ്ടി വി എസ് ലക്ഷ്യത്തിലെത്തിയപ്പോള് യു ഡി എഫില്‍നിന്നും സര്‍വ്വസ്വാതന്ത്ര്യം അനുഭവിച്ച പിള്ള അകത്താകുകയും ചെയ്തു. പുറംലോകം കണ്ട പിള്ള വീണ്ടും യു ഡി എഫ് പാളയത്തിലെത്തി ക്യാബിനറ്റ് റാങ്കില്‍ അവരോധിക്കപ്പെട്ടു. മകന് മന്ത്രി സ്ഥാനം കിട്ടില്ലെന്ന് കണ്ടാണ് പിള്ള വീണ്ടും ഇടയാന്‍ തുടങ്ങിയത്. പിള്ള പോകുന്നെങ്കില്‍ പോകട്ടേയെന്നായിരുന്നു യുഡിഎഫിന്റെ നയം. പുറത്താക്കാന്‍ വേണ്ടി പിള്ള കാത്തിരുന്നത് വെറുതെയായി. പുറത്താക്കാനുള്ള മണ്ടത്തരം യുഡിഎഫിലെ ബുജികള്‍ കാണിച്ചില്ല. അവസാനം ഗതികെട്ട് ഇടതുചേരിയിലേക്ക് മാറേണ്ടി വന്നു. ഇപ്പോള്‍ എന്തായാലും ചിരിക്കാത്ത പിണറായി മാറി ചിരിക്കുന്ന കോടിയേരി വന്നു. കോടിയേരി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ കൂറ് കാട്ടണം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഐഷാപോറ്റിക്ക് വോട്ടിട്ട് ഗണേശന് കൂറ്കാട്ടി. ങാ.. കൊള്ളാം സിപിഎമ്മിലെ ഏമാന്മാര്ക്ക് സന്തോഷം. പക്ഷേ വിഎസിന്റെ മുഖത്ത് ചിരിയില്ല. ഇതില്‍ എന്തോ പന്തികേട് വിഎസ് മണക്കുന്നുണ്ടെന്ന് വ്യക്തം. അവസാനം അച്ഛനും മകനും ഒരുഗതിയും പരഗതിയുമില്ലാതെ അലയുന്നത് കാണാനാണ് കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha