നിയമസഭയില്‍ തങ്ങില്ലെന്ന് മാണി
ഇടത് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ നിയമസഭയില്‍ തങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. തന്റെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ നിന്നും നാളെ രാവിലെ എത്തി ബജറ്റ് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാണി എന്നാല്‍ ഇമ്മാനുവല്‍ എന്നാണെന്നും, ഇമ്മാനുവല്‍ എന്നാല്‍ ദൈവത്തോട് ചേര്‍ന്നു നില്ക്കുന്നവന് എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. പതിവ് തെറ്റാതെ താന്‍ നാളെ രാവിലെ പള്ളിയില്‍ പോകുമെന്നും മാണി പറഞ്ഞു. സാധാരണ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം രാവിലെ പള്ളിയില്‍ പോവാറുള്ള മാണി പതിവിന് വിപരീതമായി ഇന്ന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. പതിമൂന്നാം തീയതിയായ നാളെ തന്റെ പതിമൂന്നാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ മാണി തനിക്ക് പതിമൂന്ന് കൊച്ചുമക്കളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha