ബാര്‍ കോഴ സമരത്തിന്റെ പേരില്‍ യുവമോര്‍ച്ച വ്യാപക പണ പിരിവിന്
കോഴ ആരോപണം കൊണ്ടുള്ള ഓരോ ഗുണങ്ങള്‍. ഒരു ബാര്‍ കോഴ സമരം ഇവിടെ രക്ഷിച്ചത് നിരവധി പേരെയാണ്. സമരവും ആരോപണങ്ങളും ആയി വിഷമിച്ചിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ആണ് ഏറ്റവും വലിയ ഗുണം ലഭിച്ചത്. കൂടാതെ മാണിയെ ഒതുക്കാന്‍ കാത്തിരുന്ന യുഡിഎഫിലെ പല നേതാക്കള്‍ക്കും ആരോപണം നന്നേ പിടിച്ചു. എന്നാല്‍ പതിവു പോലെ അവസരം മുതലാക്കാന്‍ എല്‍ ഡി എഫ് അമാന്തം കാണിച്ചതോടെയാണ് യുവമോര്‍ച്ച ആ സ്ഥാനത്ത് ഗോളടിച്ചത്. തങ്ങള്‍ എന്തു വിലകൊടുത്തും ബജറ്റ് അവതരണത്തെ തടയുമെന്നും മാണിയെ നിയമസഭയില്‍ കയറ്റില്ലെന്നും പ്രഖ്യാപിച്ചു. അതോടെ നേതാക്കള്‍ എല്ലാം ഉണര്‍ന്നു. കേരളത്തില്‍ അടിത്തറ ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം അതിനായി അവര്‍ എന്തിനും തയ്യാറാണ്. പക്ഷേ അതിന്റെ പേരില്‍ പാര്‍ട്ടി വ്യാപക പണപ്പിരിവാണ് നടത്തുന്നത്. ഉപരോധ സമരത്തിനെന്ന പേരില്‍ അമ്പതു രൂപ, നൂറു രൂപ എന്നിവയുടെ നമ്പരില്ലാത്ത കുപ്പണുകള്‍ വിറ്റഴിച്ചത് പണം സ്വരുകൂട്ടാനാണ് കൊച്ചു നേതാക്കളുടെ ശ്രമം. രസീതു കുറ്റി അടിക്കാന്‍ കിട്ടിയ സാഹചര്യം ആരും ഒഴിവാക്കാറില്ലല്ലോ. പലയിടങ്ങളും നേതാക്കള്‍ വീടുകള്‍ കയറിയും പിരിവ് നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു
യുവമോര്‍ച്ചയും ഇടതുപക്ഷവും ഒരുമിച്ച് സമരത്തിനെത്തുന്നു എന്ന പ്രത്യേകതയും നാളത്തെ സമരത്തിനുണ്ട്.
ഏതായാലും കാത്തിരുന്ന പതിമൂന്നാം തിയതി എത്താന്‍ മണിക്കുറുകള്‍ ബാക്കി നില്‍ക്കേ ഉദ്വേഗ ജനകമായ വാര്‍ത്തകള്‍ നല്കാന് മാധ്യമങ്ങള്‍ പരക്കം പായുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha