സഭയ്ക്ക് പുറത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി, പ്രവര്‍ത്തകരെ നിയന്ത്രിക്കാനാകാതെ പോലീസ്
നിയമസഭയക്ക് പുറത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നു. എന്നാല്‍ നേതാക്കന്മാര് ഇടപെട്ടിട്ടും പ്രവര്‍ത്തകര്‍ ശാന്തമാകാന്‍ തയ്യാറാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തങ്ങള്‍ വെറുതെ തിരുവനന്തപുരം കാണാനല്ല വന്നതെന്നും മാണിയെ കണ്ടിട്ടേ പോകുവെന്നുമാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്.എന്നാല്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് തള്ളിക്കയറുമെന്നാണ് സൂചന. സമരത്തിന്റെ ക്രെഡിറ്റ് അല്ലെങ്കില്‍ മാധ്യമ ശ്രദ്ധ തങ്ങളിലേക്ക് എത്തിക്കാനാണ് യുവമോര്‍ച്ചയുടെ ശ്രമം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത് തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് യുവമോര്‍ച്ച നേതാക്കളുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha