സമരം പാളി; മാണി നിയമസഭയില്‍ എത്തി
സമരം പാളി. മാണി നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചു. സമരങ്ങള്‍ ഇടതുപക്ഷങ്ങള്‍ക്ക് പുത്തരിയല്ലെങ്കിലും ബജറ്റ് അവതരണത്തില്‍ നിന്നും മാണിയെ തടയുക എന്ന സമരത്തില്‍ ആരു മേല്‍ക്കൈ നേടും എന്നതില്‍ തര്‍ക്കം. സിപിഐ സിപിഎം തര്‍ക്കം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് വീണു കിട്ടിയ സമരം ഫലത്തില്‍ ഇരുപക്ഷത്തിനും വെല്ലുവിളിയാണ്. തന്ത്രങ്ങള്‍ പരസ്പരം ആലോചിക്കാതെ തോന്നിയപടി സമരം ചെയ്യുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും ആരോപണം. നിയമസഭാ മന്തിരത്തിന്റെ ഗേറ്റുകള്‍ ചാടികടക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം പദ്ധതി ഇടുന്നുവെന്നാണ് സിപി ഐയുടെ ആരോപണം. പരസ്പരം ആലോചിക്കാതെ തോന്നിയപടി ചെയ്ത് അവസാനം സമരത്തിന് എത്തിയവര്‍ തമ്മില്ത്തല്ലേണ്ട ഗതികേടിലാണ് ഇടതുപക്ഷം. ഇരുപക്ഷവും സമരത്തിന് ഇരിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും ആദ്യം തര്‍ക്കം നിലനിന്നിരുന്നു. ഏതായാലും ഇരുപക്ഷത്തിനും സമരം അഭിമാനപ്രശ്നമാണ് ഉയര്‍ത്തുന്നത്.
സോളാര്‍ സമരം പരാജയമായിരുന്നെന്നും അത് അഡ്ജസ്റ്റ്മെന്റ് സമരമായിരുന്നെന്നും ആക്ഷേപിച്ചത് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്. അതിന്റെ അമര്‍ഷം എന്നും സിപിഎംമ്മിനുണ്ടാകും.
അതോടൊപ്പം ഇത്തവണത്തെ സമരത്തില്‍ ഇരുപക്ഷത്തിനും ഇടിത്തീപോലെയെത്തിയത് യുവമോര്‍ച്ചയുടെ സമര പ്രഖ്യാപനമായിരുന്നു. യുവമോര്‍ച്ചയുടെ സമരം കിട്ടിയ സാഹചര്യത്തെ മുതലാക്കാനുള്ള ശ്രമമാണ്. തിരുവനന്തരപുരത്ത് ലോക്സഭ തിരിഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി ഈ സമരത്തിലൂടെ മാറ്റി എടുക്കാമെന്ന് യുവമോര്‍ച്ച കണക്കുകൂട്ടുന്നു. സമരത്തില്‍ ഇടതുപക്ഷമല്ല തങ്ങളാണ് മിടുക്കര്‍ എന്ന് കാണിച്ച് ജനപ്രീതി നേടിയെടുക്കാമെന്നാണ് യുവമോര്‍ച്ചയുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha