വിഴിഞ്ഞം പദ്ധതിക്ക് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും പ്രഖ്യാപിച്ചു, 1000 സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 1000 രൂപ വീതം നല്‍കും
വിഴിഞ്ഞം പദ്ധതിക്ക് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും അനുവദിച്ചതായി ബജറ്റില്‍ ധനമന്ത്രി കെ. എം മാണി പ്രഖ്യാപിച്ചു. സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതി നടപ്പാക്കും, ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതി നടപ്പാക്കും, കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നവരുടെ മുഴുവന്‍ പലിശ ബാധ്യതയും ഏറ്റെടുക്കും. തേന്‍ ഉല്പാദനം കൂട്ടാന്‍ ഹണി മിഷന്, കാര്‍ഷിക ഉല്പാദക സംഘങ്ങള്‍ക്ക് ഓഹരി മൂലധനത്തിന് 10 കോടി, നാളികേര മേഖലയ്ക്ക് 75 കോടി എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. കൃഷിക്ക് പ്രാഥമിക പരിഗണന, റബര്‍ വില കൂട്ടി നല്കി സംഭരിക്കും, റബറിന് 150 രൂപ താങ്ങുവില, ഇങ്ങനെ സംഭരിക്കുന്ന 20,000 മെട്രിക് ടണ്‍ റബറിന് 300 കോടി വകയിരുത്തി, നെല്ലു സംഭരണത്തിന് 200 കോടി എന്നിവയും പ്രഖ്യാപിച്ചു. 1000 സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 1000 രൂപ വീതം നല്‍കും, തിരഞ്ഞെടുത്ത കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈഫൈ, ബാങ്കു വായ്പയുമായി ബന്ധിപ്പിച്ച് ഭവനനിര്‍മാണ പദ്ധതി തുടങ്ങിയവും പ്രഖ്യാപിച്ചു. നെല്‍സംഭരണത്തിന് 300 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha